ഒരു നിശ്ചയ മില്ലയൊന്നിനും

റോയ് മാത്യു
പ്രകടന പത്രികയിലെ 600 വാഗ്ദാനങ്ങളിൽ 53 എണ്ണമൊഴിച്ച് ബാക്കി എല്ലാം നടപ്പാക്കിയെന്ന് തളളിമറിയ്ക്കുന്ന മുഖ്യമന്ത്രി നിയമസഭയിൽ ഒക്ടോബർ 28 ന് പറഞ്ഞത് കാണുക –
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം തുടക്കം കുറിച്ച വൻകിട പദ്ധതികൾ ഏതെല്ലാം?
പൂർത്തിയായവ ഏതെല്ലാം?
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ചതും ഇപ്പോൾ പൂർത്തികരിച്ചതുമായ പദ്ധതികൾ ഏതെല്ലാമെന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പറയുന്നത് “വിവരം ശേഖരിച്ചു വരുന്നു” എന്നാണ്.

കഴിഞ്ഞ നാല് കൊല്ലം കൊണ്ട് 547 പദ്ധതികൾ പൂർത്തികരിച്ചു എന്ന് പറയുന്ന മുഖ്യമന്ത്രിക്ക് എടുത്തു പറയാൻ ഒന്നുമില്ലാത്തതുകൊണ്ടാണോ വിവരം ശേഖരിക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്?
മുഖ്യമന്ത്രിയുടെ നേട്ടങ്ങൾ സ്തുതിച്ചു പാടാൻ മാധ്യമ ഉപദേശിമാരും, മറ്റ് കിടു പിടികളും ഒക്കെ ഉണ്ടായിട്ടും വികസനത്തെക്കുറിച്ച് ചോദിച്ചാൽ വിവരം ശേഖരിക്കേണ്ട അവസ്ഥ തന്നെ!
കഷ്ടാൽ കഷ്ടം!
കിഫ്ബിയൊക്കെ കേരളത്തെ വികസിപ്പിച്ച് വികസിപ്പിച്ച് കനാൻ ദേശമാക്കിയെന്നാണ് ഐസക്ക് ദിനേനെ തള്ളി മറിക്കുന്നത്