തിരുവനന്തപുരം : ചിത്രകലാമണ്ഡലം വേലുത്തമ്പിദളവ സ്മാരക കേന്ദ്രം ഏര്‍പ്പെടുത്തിയ 2018 ലെ വേലുത്തമ്പിദളവ ദേശിയ അവാര്‍ഡ്  ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ക്ക്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മാനിച്ചു.
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങിലായിരുന്നു അവാര്‍ഡ് സമര്‍പ്പണം. അവാര്‍ഡ് ദാന ചടങ്ങ്  വിദ്യാഭ്യാസ മന്ത്രി ഫ്രൊഫ .സി രവീന്ദ്ര നാഥ് ഉത്ഘാടനം ചെയ്തു .മറു നാട്ടില്‍ മലയാളി ശബ്ദം കേള്‍പ്പിച്ച മികവിന് ധീര ദേശാഭിമാനിയുടെ പേരിലുള്ള മാധവന്‍ ബി നായരെ തേടിയെത്തിയത് അഭിമാനകരമെന്ന് അദ്ദേഹം പറഞ്ഞു .ഫൊക്കാന അതിന്റെ മികവ് കൊണ്ട് ലോകമലയാളികള്‍ക്കും സംഘടനകള്‍ക്കും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
മുന്‍ ചീഫ് സെക്രട്ടറി ആര്‍ .രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു .ഡോ.എം.ആര്‍ തമ്പാന്‍, വിളക്കുടി രാജേന്ദ്രന്‍,ഡോ.ബി .എസ് ബാലചന്ദ്രന്‍,ആര്‍.അജിത് കുമാര്‍, ജി.രാജീവ്, പോള്‍ കറുകപ്പിള്ളില്‍, ഡോ.ബാബു സ്റ്റീഫന്‍, കല്ലിയൂര്‍ ഗോപകുമാര്‍, രഞ്ജിത് പിള്ള, സുദര്‍ശനന്‍ കാര്‍ത്തികപറമ്പില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

 
            


























 
				
















