25.2 C
Kochi
Friday, September 19, 2025
ഗായികയുടെ കണ്ണീരൊപ്പി പ്രിയ ഗായകൻ എസ്പിബി

ഗായികയുടെ കണ്ണീരൊപ്പി പ്രിയ ഗായകൻ എസ്പിബി

തൃശ്ശൂര്‍: ഗായകന്‍ എസ് പി ബാല സുബ്രഹ്മണ്യത്തോടൊപ്പം ഡ്യൂയറ്റ് പാടിയ ഗായിക ആലാപനത്തിനിടെ കണ്ണ് നിറഞ്ഞപ്പോള്‍ ചേര്‍ത്ത് പിടിച്ച് കണ്ണീരൊപ്പി പ്രിയ ഗായകന്‍ എസ്പിബി. തൃശ്ശൂരില്‍ നടന്ന അവാര്‍ഡ് നൈറ്റ് ഫങ്ഷനിടായാണ് ഗായകള്‍ ആശ്വസിപ്പിച്ചത്.

വേദിയില്‍ എസ്പിബിയുടെ തന്നെ എക്കാലത്തെയും ഹിറ്റ് ഗാനം ‘മലരേ മൗനമാ’… അദ്ദേഹത്തോടൊപ്പം ആലപിക്കുമ്പോഴാണ് ഗായികയായ ശ്രീമതി മനീഷ വികാരഭരിതയായി കരഞ്ഞത്. പാടുന്നതിനിടെ ഇതു കണ്ട എസ്പിബി അവരെ ചേര്‍ത്ത് പിടിക്കുകയും കണ്ണീര്‍ തുടക്കുകയും ചെയ്തു.

”എനിക്കിനി ഇതില്‍ കൂടുതലൊരു മോഹങ്ങളും ഇല്ല…മനസ്സ് പൂര്‍ണ്ണ സന്തോഷത്തിലാണ്…” മനീഷ ഫങ്ഷന് ശേഷം ഫെയ്‌സ് ബുക്കില്‍ കുറിച്ച വാക്കുകളാണിവ. ഗായകന്‍ തന്നെ ആശ്വസിപ്പിച്ച വീഡിയോയും പോസ്റ്റിനൊപ്പം പങ്ക് വച്ചിട്ടുണ്ട്.