രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം

ജയ്പൂര്‍: രാജസ്ഥാനില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം കോണ്‍ഗ്രസ് 341 വാര്‍ഡുകളികളില്‍ വിജയിച്ചിട്ടുണ്ട്. 256 വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 131 ഇടത്ത് സ്വതന്ത്രരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

വോട്ടെണ്ണല്‍ പുരോഗമിക്കുന്ന 293 വാര്‍ഡുകളില്‍ കോണ്‍ഗ്രസും ബിജെപി 212 വാര്‍ഡിലും ലീഡ് ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. 106 വാര്‍ഡുകളില്‍ സ്വതന്ത്രരാണ് മുന്നില്‍.

7942 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്.