പർവേസ് മുഷറഫിന് വധശിക്ഷ

കറാച്ചി: പാകിസ്താൻ മുൻ പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പർവേസ് മുഷറഫിനെ വധശിക്ഷയ്ക്ക് വിധിച്ച് ഹൈക്കോടതി. 2007 ല്‍ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിനാണ് കോടതി വധശിക്ഷ വിധിച്ചത്. ദുബൈയില്‍ ചികിത്സയില്‍ കഴിയുകയാണ് മുഷ്‌റഫ് ഇപ്പോള്‍. പെഷവാറിലെ പ്രത്യേക കോടതിയാണ് വധശിക്ഷ വിധിച്ചത്. 2007ല്‍ ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2013 ഡിസംബറിലാണ് മുഷറഫിന്റെ പേരിലുള്ള രാജ്യദ്രോഹക്കുറ്റത്തിൽ കേസടുത്തത്. 2014 മാർച്ച് 14-ന് കുറ്റംചുമത്തുകയുംചെയ്തു. എന്നാൽ, 2016 മാർച്ചിൽ മുഷറഫ് രാജ്യംവിട്ടു. പാകിസ്താന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് മുന്‍ സൈനിക മേധാവിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കുന്നത്.