സിസേറിയൻ പേഴ്സണാലിറ്റി

ഡോ.ഷാബു പട്ടാമ്പി
സിസ്സേറിയൻ വഴി പുറത്ത് വന്നവരൊക്കെ, പ്രശ്നക്കാരാകാൻ സാദ്ധ്യത ഉള്ളവരാണെന്ന്,
മുൻ ഡിജിപി അലക്സാണ്ടർ ജേക്കബിൻ്റെ ഒരു പ്രസംഗം കണ്ടു…

ഇനി ഇത്തിരി പേഴ്സണലായിട്ട് ചിലത് പറയാം..!

എല്ലാ അർത്ഥത്തിലും ഒരു സിസേറിയൻ ഫാമിലി ആണ് ഞങ്ങളുടേത്…
ഞാനും രണ്ട് ചേട്ടൻമാരും
എന്തിന് ഭാര്യയും എൻ്റെ മോനും വരെ സിസേറിയൻ സന്തതികളാണ്…

സിസേറിയൻ ഡെലിവറി ആയതു കൊണ്ട്, ഇനി ഞങ്ങളൊക്കെ അക്രമകാരികളായി പോയിട്ടുണ്ടോ എന്നാ…
ഒന്നും ഉറപ്പിച്ച് അങ്ങോട്ട് പറയാൻ വയ്യ..!

മറിച്ച്, സിസേറിയൻ ചെയ്യുന്നവരും അതിൻ്റെ ഒപ്പം നിൽക്കുന്നവരും ഒക്കെ
ചിലപ്പോൾ അക്രമകാരികളായി തീരാൻ സാദ്ധ്യത ഉള്ളവരാണ്….

എന്നെ സിസേറിയൻ ചെയ്ത് പുറത്തെടുക്കുന്ന സമയം..

നഴ്‌സിൻ്റെ കയ്യിലെ കത്രിക കൊണ്ട്, എൻ്റെ കവിളത്ത് ചെറുതായി ഒന്ന് തോണ്ടി..!

അന്നുണ്ടായ മുറിപ്പാട്, കാലം ഇത്രയായിട്ടും അവിടുന്ന് മാഞ്ഞ് പോയിട്ടില്ല..!

അത് വിടാം..
എന്തായാലും വിഷയത്തിലേക്ക് വരാം..!

American journal of Pre and perinatal PSychology
യിൽ വന്ന ഒരു ലേഖനത്തിൻ്റെ അടിസ്ഥാനത്തിൽ,
മുൻ DGP യുടെ വാദഗതികൾ ഒന്നു കൂടെ പരിശോധിച്ച് നോക്കാം..!

ഈ ആർട്ടിക്കിളിൽ,
സയിൻ്റിസ്റ്റായ Dr. Jane English ഒരു പുതിയ വാദം മുന്നോട്ട് വക്കുന്നുണ്ട്…!

“Scissarian Personality..”
എന്ന ഒരു വിഭാഗക്കാരെ പുള്ളി വിവരിക്കുന്നുണ്ട്..

Normal vaginal delivery വഴി പുറത്ത് വരാത്ത സിസേറിയൻ കിടാങ്ങൾക്ക് അൽപ്പം വ്യതിരിക്തമായ സ്വഭാവ സവിശേഷതകൾ ഉണ്ടത്രേ..!

പ്രത്യേകിച്ച്, അവർ ക്ഷമ വളരെ കുറവുള്ളവരും,
ബന്ധങ്ങളെ പക്വതയോടെ കാണുന്നതിൽ പോരായ്മകൾ ഉള്ളവരും ആയിരിക്കുമെന്നാണ്
Dr.English ൻ്റെ നിഗമനം..!

വളരെ dependent ഉം ആയിരിക്കുമത്രേ ഇവർ..
ആരോടും കാര്യമായ attachment ഇല്ലാത്ത free floating മനസുള്ളവർ..!

പ്രത്യേക Psycho therapy ടെക്ക്നിക്ക് വഴി, ജനനസമയത്തെ വയർ കത്തി കൊണ്ട് കുത്തിത്തുറന്ന്, അമ്നിയോട്ടിക്ക് ഫ്ലൂയിഡിൽ നിന്നും വലിച്ചെടുക്കുമ്പോൾ കുഞ്ഞിന് ഉണ്ടായ ആ ഭയത്തിനേയും ഞെട്ടലിനേയും കുട്ടി വളർന്നതിനു ശേഷവും പുനരവതരിപ്പിക്കാക്കാനാകുമെന്നും
Dr. English പറയുന്നു..

ഇതിനോടകം, ധാരാളം പേർ ആ തെറാപ്പിക്ക് വിധേയരാകുകയും ചെയ്തിട്ടുണ്ട്..!
എതിർ വാദങ്ങളും നിലവിലുണ്ട്…

സമാനമായി,
Sheila kitzinger എന്ന baby Specialist ഉം author ഉം ആയ ഡോക്ടറുടെ അഭിപ്രായം കൂടി നോക്കാം..!

“We Know now that babies are much more active partners in Vaginal birth than obstetricians used to think. All that pressure on their head and feet from the uterus stimulates that help
them to wriggle their way out and they get a huge boost of adrenaline like chemicals in their blood”

സിസേറിയൻ കുട്ടികൾക്ക് ഇതൊന്നും കിട്ടില്ലെന്ന് ഇവർ കൂട്ടിച്ചേർക്കുന്നു.

സ്വാധീനിക്കുന്നുണ്ടെങ്കിലും, ഇതൊന്നും കാര്യമായ Personality വ്യതിയാനത്തിന് കാരണമാകില്ല എന്ന് തന്നെയാണ് ഇവരുടേയും നിഗമനം.

കുട്ടിയുടെ Parents നോടുള്ള ഇടപെടലും സാമൂഹിക ഘടകങ്ങളും തന്നെയാണ് വ്യക്തിത്വം നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങൾ..!

Belfast queens university യിലെ Dr. Peter hopper ഉം ചില നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്…!

ഒരു ഗർഭാവസ്ഥയിലുള്ള fetus ന് നമ്മൾ സാധാരണ വിചാരിക്കുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഓർമിക്കാൻ കഴിയുമത്രെ..
ഗർഭ സമയത്ത് കേട്ട പാട്ടുകൾ, പിന്നീട് ജനന ശേഷവും തിരിച്ചറിയാൻ കഴിയുന്നതുമൊക്കെ ഇദ്ദേഹം വിശദീകരിക്കുന്നുണ്ട്…

ഗർഭ കാല ഓർമകൾ ആയുർവേദത്തിൻ്റെയും വിഷയമാണ്…!

ഇങ്ങനെ ഒക്കെ ആണെങ്കിലും, “സിസേറിയൻ പേഴ്സണാലിറ്റി” എന്ന തിയറിയെ ഉയർത്തി കൊണ്ടു വരുവാൻ ഇതൊന്നും പോര എന്നു തന്നെയാണ് ഈ രംഗത്തുള്ള വിദഗ്ദ്ധർ എല്ലാം പറയുന്നത്..!

ഇപ്പോൾ ഉള്ള നിഗമനങ്ങൾ എല്ലാം വലിയൊരു ശാസ്ത്രീയ കണ്ടെത്തലിലേക്ക് വികസിച്ചിട്ടും ഇല്ല…!

എന്നു വച്ച് കൂടുതൽ കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് രൂപപ്പെട്ടു വന്നു കൂട എന്നുമില്ല..
ശാസ്ത്രം അങ്ങനെയാണ്..

എല്ലാ ഉപരിതല മുൻ വിധികൾക്കും അപ്പുറത്തെ സത്യാന്വേഷണമാണത്..!

നിലവിൽ,
ഇതൊക്കെ വിടാം…

എന്നിട്ട്, സിസേറിയൻ അമ്മമാരേയും കുഞ്ഞുങ്ങളേയും കൂടുതൽ എങ്ങനെ നന്നായി പരിചരിക്കാം എന്ന് ചർച്ച ചെയ്യാം…!

അവരുടെ ആരോഗ്യ ജീവിതത്തിന് വേണ്ടതെല്ലാം ചെയ്യാം..

അപ്പോഴും, ഇതേ പറ്റിയുള്ള
കൂടുതൽ ശാസ്ത്രീയ തെളിവുകൾക്കായി കാത്തിരിക്കുകയും വേണം..
മുൻ വിധികളേ വേണ്ട…

എന്ന്,
മൂന്ന് സിസേറിയൻ കുഞ്ഞുങ്ങൾ…
പേര്…
ഒപ്പ്..