ഫ്ളോറിഡയുടെ മനസ്സിളക്കി പൗലോസ് കുയിലാടന്റെ “കൂട്ടുകുടുംബം”

കേരളത്തിന്റെ ഉത്സവവേദികളെ സമ്പന്നമാക്കിയിരുന്ന ചാലക്കുടി കൊടകര ആരതി തീയേറ്റേഴ്സിന്റെ അമരക്കാരനും, അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫോമയുടെ നാഷണൽ കമ്മറ്റി അംഗവുമായ പൗലോസ് കുയിലാടൻ സംവിധാനം ചെയ്ത കൂട്ടുകുടുംബം നാടകം ഫ്ലോറിഡ മലയാളികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു .കഴിഞ്ഞ ദിവസം ഫ്ലോറിഡ ,താമ്പാ ക്നാനായ കമ്മ്യുണിറ്റി സെന്ററിൽ അരങ്ങേറിയ നാടകം ആയിരത്തിലധികം നാടകപ്രേമികളുടെ മനസ്സിളക്കി.തലമുറകള്‍ കടന്നു പോകുമ്പോള്‍ കുടുംബ ബന്ധങ്ങളില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ മൂലം വ്യക്തി കള്‍ക്ക് സമൂഹത്തിൽ നേരിടേണ്ടി വരുന്ന അനുഭവങ്ങള്‍ പച്ചയായി ആവിഷ്കരിക്കുന്ന നാടകമാണ് ‘കൂട്ടുകുടുംബം’ .ഫ്രാന്‍സിസ് ടി. മാവേലിക്കര രചന നിര്‍വ്വഹിച്ച ഈ നാടകം , 2007 ല്‍ കെ. എസ്. ബി. സി. സംഘടിപ്പിച്ച അഖില കേരള പ്രൊഫഷണല്‍ നാടക മല്‍സര ത്തില്‍ ഏറ്റവും മികച്ച നാടക ത്തിനുള്ള അവാര്‍ഡ്‌ നേടിയിരുന്നു.
ഫ്രാൻസിസ് ടി മാവേലിക്കരയുടെ നാടകം സംവിധാനം ചെയ്യുവാനും അതിൽ അഭിനയിക്കുവാനും സാധിച്ചത് ഭാഗ്യമാണ് .ഒരു കലാകാരനും അനുഭവിക്കാത്ത ടെൻഷനാണ് നാടകക്കാരൻ . സി നിമാ തിയേറ്ററിൽ പ്രേക്ഷകർ കൂവിയാൽ അഭിനേതാക്കൾ കേൾക്കില്ല. എന്നാൽ ഒരു നാടകം അവതരിപ്പിക്കുമ്പോൾ കൂവൽ കേട്ടാൽ നാടകക്കാരന്റെ ചങ്കിലാണ് പതിക്കുന്നത്. അതുകൊണ്ട് ഒരു നാടകത്തിന്റെ ഉത്തരവാദിത്വം മു ഴുവൻ നാടക സംവിധായകനും രചയിതാവിനും ഉണ്ട് . പ്രേക്ഷകരെ കബളിപ്പിക്കാനൊക്കില്ലെന്നു നാടകം അവതരിപ്പിക്കുന്നവർ ,സംവിധായകൻ ,രചയിതാവ് എന്നിവർ തിരിച്ചറിയണം.മലയാള നാടകവേദിയെ ഇടക്കാലത്ത് നിയന്ത്രിച്ചവർ നിലവാരമില്ലാതെ വിറ്റു തുലച്ചപ്പോഴാണ് നാടകവും ജീവിതവും ഇല്ലാതായ നടീനടന്മാർ സീരിയലിനു പിന്നാലെ പോയത്. അരങ്ങു മാ ത്രമേ നല്ല നടീനടന്മാരെ സംഭാവന ചെയ്തിട്ടുള്ളൂ. സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നിറങ്ങുന്ന എത്രപേർ ഇന്നു നാടകരംഗത്തുണ്ട്? എത്ര നാടകകൃത്തുക്കളുണ്ട്?

‘ഞാൻ നാടകപ്രവർത്തകൻ ആണെ’ന്ന് തോപ്പിൽ ഭാസി പറഞ്ഞതുപോലെ പറയാനുള്ള തന്റേടം ഇന്ന് ആർക്കുമില്ല .പക്ഷെ അമേരിക്കൻ മലയാളികൾ എല്ലാ കേരളീയ കലകൾക്കും ,നാടകങ്ങൾക്കും ഒരു പുതിയ മാനം നൽകുവാനും ഒരു പുതിയ നാടക സംസ്കാരം വളർത്തിയെടുക്കുവാനും ശ്രമിക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന നാടകാവതരണങ്ങൾ.കൂട്ട് കുടുംബം നാടകം അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിക്കുവാൻ ഇതിനോടകം ക്ഷണം ലഭിച്ചു കഴിഞ്ഞു .കൂടുതൽ അവസരങ്ങൾ നാടകത്തിനു ലഭിക്കുവാൻ അമേരിക്കൻ മലയാളികളുടെ സഹായം ആവശ്യമാണ് .

എന്നെ സംബന്ധിച്ച് അമേരിക്കയിലെ ജീവിത തിരക്കിനിടയിൽ നാടകത്തിനു വേണ്ടി കുറച്ചു നാളുകൾ മാറ്റിവച്ചു എന്നോടൊപ്പം കൂടിയ എന്റെ സുഹൃത്തുക്കൾ ഫ്ളോറിഡയിലെ സുഹൃത്തുക്കൾക്കും അഭിനേതാക്കൾക്കും എന്റെ നന്ദി അറിയിക്കുന്നു .നാടകവും അഭിനയവും മലയായികളുടെ സാമൂഹിക ജീവിതത്തെ പണ്ടേക്കു പണ്ടേ സ്വാധീനിച്ച ഒരു മാധ്യമമാണ് .അതുകൊണ്ടു തന്നെ മനുഷ്യൻ ഉള്ള കാലത്തോളം നാടകവും ഉണ്ടാകും .

കോ-ഓർഡിനേറ്റർ :സ്കറിയ കല്ലറയ്ക്കൽ ,നെവിന്‍ ജോസ്, ജോമോന്‍ ആന്റണി, സജി സെബാസ്റ്റ്യന്‍, ജിനു വര്‍ഗീസ്, ബേബിച്ചൻ , ബിജു തോണിക്കടവില്‍, സജി കരിമ്പന്നൂര്‍, ജിജോ ചിറയില്‍, നിമ്മി ബാബു, അനീറ്റ, രമ്യ നോബിള്‍, പൗലോസ് കുയിലാടന്‍ എന്നിവരാണ്.രംഗപടം: ബാബു ചീഴകത്തില്‍, പാപ്പച്ചന്‍ വര്‍ഗീസ്, സതീഷ് തോമസ് . ശബ്ദവും വെളിച്ചവും: ജെറോം , സിജില്‍. ഗാനങ്ങള്‍: രമേശ്കാവില്‍. കവിത ഡോ.ചേരാമല്ലൂര്‍ ശശി. സംഗീതം,സെബി നായരമ്പലം. ആലാപനം : ധലീമ. കൊറിയോഗ്രാഫർ ജെസി കുളങ്ങര. സംവിധാന സഹായികള്‍: ബാബു ദേവസ്യ, സജി കരിമ്പന്നൂര്‍,ഈ നാടകത്തിന്റെസ്‌പോൺസർമാർ- ജോര്‍ജ് ജോസഫ് (മെറ്റ് ലൈഫ് ഇന്‍ഷുറന്‍സ്),ജെയിംസ് ഇല്ലിക്കൽ ,തോമസ് . ടി .ഉമ്മൻ ന്നിവരുടെ ഒത്തു ചേരലോടെ കൂട്ടു കുടുംബം നാടകം ഫ്ലോറിഡയിലെ നാടകാസ്വാദകർക്ക് വളരെ നല്ലൊരു അനുഭവമായി മാറി .

Contact

poulos kuyiladan 4074620713.

secriea Kellrakal
4074213759