പത്തനംതിട്ട: കോവിഡ് ബാധിതരായ അഞ്ചു പേര്‍ പത്തനംതിട്ടയില്‍ ആശുപത്രി വിട്ടു. ഇറ്റലിയില്‍ നിന്നെത്തിയ മൂന്നംഗ കുടുംബവും ഇവരുടെ സഹോദരനും ഭാര്യയുമാണ് അസുഖം ഭേദമായി വീട്ടിലേക്ക് തിരിച്ചത്. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഇന്നു ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡിന്റെ യോഗത്തിന് ശേഷമാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്. ഇവരുടെ വീടുകള്‍ ഇന്നലെ അണുമുക്തമാക്കിയിരുന്നു. ഇവര്‍ 14 ദിവസം കൂടി നിരീക്ഷണത്തില്‍ കഴിയണം. സമ്മാനങ്ങള്‍ നല്‍കിയാണ് ഇവരെ യാത്രയാക്കിയത്. പത്തനംതിട്ട റാന്നി അയത്തലയില്‍ ഒരു കോമ്പൗണ്ടിലുള്ള രണ്ട് കുടുംബങ്ങളിലെ അഞ്ച് പേര്‍ക്കായിരുന്നു അസുഖം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറാം തീയതി മുതല്‍ ഇവരെ ഐസൊലേഷനിലേക്ക് മാറ്റി. ഇവര്‍ ആസ്പത്രി ജീവനക്കാരോടും ചികിത്സാ രീതികളോടും നല്ല രീതിയിലാണ് സഹകരിച്ചിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ആശു്പത്രിയിലെ ഡോക്ടര്‍മാര്‍ അടക്കമുള്ള നൂറോളം ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഈ നല്ല വാര്‍ത്തയെന്ന് ജനറല്‍ ആസ്പത്രി സൂപ്രണ്ട് പറഞ്ഞു.











































