പണമാണ് വലുതെന്നു ആരു പറഞ്ഞു ; കൊറോണ യെ പറ്റി വൈറലായ ആ നാടൻ പാട്ട്

പണമാണ് വലുതെന്നു ആരു പറഞ്ഞു
പണമല്ല വലുതെന്നു ലോകമറിഞ്ഞു ..
ഇതിനോടകം ഹിറ്റായ ഒരു നാടൻ പാട്ടിന്റെ രണ്ടു വരികൾ ആണിത് .
പാടുന്നതും പാ ട്ട്‌ എഴുതിയതും പേരാമ്പ്ര നെച്ചാ ട് മോഹൻദാസ് ആണ്. 25 വർഷമായി പെയിന്റടി തൊഴിലാളി യാണ്. ലിറ്ററസി മിഷന്റെ കൂടെ ഏഴാം ക്ലാസ്സ് വരെ പഠിച്ചു. ഇനിയും പഠിത്തം തുടരാനാണ് പ്ലാൻ. മകൻ കോളേജിൽ പഠിക്കുന്നു. ഉത്സാഹിയായ വായനശാല – തെരുവു നാടക പ്രവർത്തകനാണ് മോഹൻദാസ്.

ഇത് കൊറോണ ക്കാലത്തെ തിരിച്ചറിവു കളെ പറ്റി കലാസ്നേഹി യായ ഒരു തൊഴിലാളിയുടെ അനാഡംബരവും അനലംകൃതവുമായ പാട്ട്.