മഹാരാഷ്ട്ര സര്‍ക്കാരിന് വെല്ലുവിളി; ധാരാവിയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ വീണ്ടും രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ധാരാവിയില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ അച്ഛനും സഹോദരനുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ധാരാവിയില്‍ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം ഏഴായി.

അതേസമയം ധാരാവിയില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്ര സര്‍ക്കാരിന് വെല്ലുവിളിയാവുകയാണ്. ഇതുവരെ 868 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചത്.രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനവും മഹാരാഷ്ട്രയാണ്. രോഗബാധിതരില്‍ അഞ്ഞൂറിലേറെ പേര്‍ മുംബൈയില്‍ നിന്നുമാണ്. 32 പേരാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.