കുറിയാക്കോസ് മാത്യു (അനിയൻകുഞ്ഞ് 70) ഫിലഡൽഫിയായിൽ നിര്യാതനായി

ഫിലഡൽഫിയാ: തിരുവല്ലാ വളഞ്ഞവട്ടം മുളനിൽക്കുന്നതിൽ പാഞ്ചേരിമാലിയിൽ പാപ്പച്ചന്റെയും അച്ചാമ്മയുടെയും മകൻ കുറിയാക്കോസ് മാത്യു (അനിയൻകുഞ്ഞ് 70) വൃക്ക സംബന്ധമായ അസുഖത്താൽ ഏപ്രിൽ 9 -ന് വ്യാഴാഴ്ച ഫിലാഡൽഫിയായിലുള്ള സ്വവസതിയിൽ നിര്യാതനായി. കല്ലിശ്ശേരി ആഞ്ഞിലിമൂട്ടിൽ കെ.എം.വർഗീസിന്റെയും മറിയാമ്മയുടെയും ഏക മകൾ ഗ്രേസ്സിയാണ് ഭാര്യ . മേബിൾ കുറിയാക്കോസ്, കെവിൻ കുറിയാക്കോസ് എന്നിവർ മക്കളും, ബിനു ഫിലിപ്പ് മരുമകനും, എലിജാ ഫിലിപ്പ്, ക്രിസ്റ്റിൻ ഫിലിപ്പ് എന്നിവർ കൊച്ചുമക്കളുമാണ്. പരേതന് നാല് സഹോദരിമാരും ഒരു സഹോദരനുമാണുള്ളത് ( എല്ലാവരും U .S .A)

ഫിലാഡൽഫിയാ സെന്റ്. ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് ചർച്ച് ഇടവകഅംഗമായ പരേതന്റെ ശവസംസ്‌കാര ശുസ്രൂഷകൾ ഇടവക വികാരി റവ. ഫാദർ. ഷിബു വേണാട് മത്തായിയുടെ കാർമികത്വത്തിൽ ഏപ്രിൽ 15 – ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ഫിലാഡൽഫിയായിലുള്ള ഫ്ലെച്ചർ ഫ്യൂണറൽ ഹോമിൽ വച്ചും ശവസംസ്‌കാരം ഫോറസ്റ്റ് ഹിൽസ് സെമിത്തേരിയിൽ വച്ചും നടത്തപ്പെടും.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ പൊതുദർശനവും മറ്റു ചടങ്ങുകളും ഫാമിലിക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള വിവരം ഉത്തരവാദിത്വപ്പെട്ടവർ അറിയിച്ചു. മറ്റുള്ളവർക്കായി http://www.youtube.com/user/koshyjiji/live എന്ന ലിങ്ക് മുഖേന ലൈവ് ടെലികാസ്റ്റ് ഉണ്ടായിരിക്കുന്നതാണ്.

വാർത്ത തയ്യാറാക്കി അറിയിച്ചത് : രാജു ശങ്കരത്തിൽ, ഫിലഡൽഫിയാ.