ഒരു ബിഗ്ഗ്‌ബോസിന്റെ പതനം

ഡോ. മാത്യു ജോയിസ് , ലാസ് വേഗാസ്

ഒരു വമ്പൻ ചാനലിന്റെ നൂറു ദിവസ്സം തുടർന്നുപോകേണ്ട ഒരു ബഹുകോടി റിയാലിറ്റി ഷോ, അവതാരകനായ മെഗാസ്റ്റാറിന്റെ പക്ഷപാത നയത്തിലും ഏറ്റവും ജനസമ്മതിയുള്ള ഒരു മത്സരാർത്ഥിയെ അപമാനിച്ചതും മുഖ്യകാരണമായി നിർത്തിവെക്കേണ്ടിവരുന്ന ദുരവസ്ഥ, പ്രബുദ്ധരായ മലയാളി പ്രേക്ഷകർ അടുത്ത കാലത്ത് ആഘോഷിച്ചു .
മൂന്നിൽ രണ്ടു ഭാഗം എപ്പിസോഡുകൾ പിന്നിട്ടപ്പോഴേക്കും, വളരെ കൊട്ടിഘോഷിച്ചു ഏഷ്യാനെറ്റ് ജനപ്രിയ മെഗാസ്റ്റാർ മോഹൻലാൽ അവതാരകനായി അവതരിപ്പിച്ചുകൊണ്ടിരുന്ന “ബിഗ്ഗ് ബോസ്സ് 2” എന്ന പരിപാടിക്കാണ്, ചാപിള്ളയാകേണ്ടിവന്നത്. കാണികളെ വികാര മൂര്ധന്യാവസ്ഥയിലേക്കു കൊണ്ടുപോയി ഭ്രാന്തമായ വൈകാരികതലത്തിൽ എത്തിക്കുന്ന ഈ ഷോ എന്തിനാണ് ഇത്രയധികം കൊട്ടിഘോഷിച്ചു നാട്ടുകാരുടെ പൊങ്കാലകൾ ഏറ്റുവാങ്ങിയതെന്നു ഇപ്പോഴെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു?

ഭാഗ്യവശാൽ കോവിഡ് രോഗം തുടങ്ങിയതിൽ ഏഷ്യാനെറ്റ് സന്തോഷിക്കുന്നുണ്ടാവാം, കാരണം ആ പേര് പറഞ്ഞു പരിപാടി നിർത്തി രക്ഷപെടാൻ അവർക്കു സാധിച്ചു.

കാണികളെ വികാരക്ഷോഭിതരാക്കുമെന്നല്ലാതെ, ഈ പരിപാടി കാണികൾക്കു എന്ത് നല്ല മെസേജ് നൽകാനാണ് അവതരിപ്പിച്ചതെന്ന് ഒരു പിടിയും കിട്ടുന്നില്ല. നേരെ മറിച്ചു്, കള്ളം പറച്ചിലും, മോഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിലും, സഹ മത്സരാര്ഥികളായ
സ്ത്രീകളെ അപമാനിക്കുന്ന സംസാരങ്ങൾ തുടരുന്നതിലും, കോടതി വ്യവസ്ഥയെ അപമാനിക്കുന്നതിലും, വനിതകൾ വരെ പുകവലിക്കുന്നതും മാതൃക കാട്ടി നമ്മുടെ കുട്ടികളെ തെറ്റായ മാർഗ്ഗങ്ങൾ പഠിപ്പിക്കാനാണോ ബിഗ്ഗ് ബോസ്സ് എന്ന തരം താഴ്ന്ന ഷോ, ഇതുവരെ മലയാളികളുടെ പ്രിയങ്കരനായ “ലാലേട്ടൻ” കോടികൾ വാങ്ങി അവതരിപ്പിക്കാൻ തൊലിക്കട്ടി കാണിച്ചതെന്ന് ചോദിക്കാതിരിക്കാൻ കഴിയുന്നില്ല. അവതാരകന്റെ മാത്രമല്ല, മിക്കവാറും മത്സരാർത്ഥികളുടെയും ഉണ്ടായിരുന്ന വില കളഞ്ഞു തനി നിറം കാട്ടിത്തന്നതിനു സന്തോഷം .

ഈ ഷോയിലെ മുൻ നിരയിൽ സിനിമാ ചാനൽ രംഗങ്ങളിൽ നിന്നും ആര്യാ, വീണാ, മഞ്ജു പത്രോസ്, പാഷാണം ഷാജി, സുരേഷ്,, തെസ്നിഖാൻ തുടങ്ങിയവർക് പുറമെ സോഷ്യൽ മീഡിയയിൽ പ്രശസ്തരെന്നു പറയപ്പെടുന്ന ഫക്രു, ആർ ജെ രഘു, സുജോ, എലീന, ജെൻഡർ ആക്ടീവിസ്റ്റ് ജെസ്‌ലാ മാടശ്ശേരി, ദിയാ തുടങ്ങിയ കുറേപ്പേരുമായി സംവദിക്കാൻ രജനി ചാണ്ടിയും ഡോ.രജത് കുമാർ എന്ന കോളജ് പ്രൊഫസ്സറും ഒത്തു വന്നപ്പോൾ സംഗതി ബഹുകേമമാകുമെന്നു മലയാളികൾ വ്യാമോഹിച്ചു.
“ഏഷ്യാനെറ്റി നും ക്യാമറയ്ക്കു മുൻപിൽ അഭിനയിച്ചു വയറ്റിപ്പിഴപ്പു നടത്തുന്ന, വിവര ദോഷികൾക്കു അറിയുമോ രജത് സാറിന്റെ മഹത്വവും, ദൈനം ദിന പ്രവർത്തികളും, സാമൂഹിക സേവന സന്നദ്ധ സ്ഥാപനങ്ങളെ കുറിച്ചും. വെറുതെ കോലാഹലം ഉണ്ടാക്കാനും, കൂടിയാൽ 30 എപ്പിസോഡുകൾക്കകം പറഞ്ഞുവിടാമെന്നുമുള്ള ചിന്തയിൽ ആയിരിക്കണം ഡോ രജത്കുമാറിനെ ബിഗ് ബോസ്സിലേക്കു കൊണ്ടുവന്നത്. പക്ഷെ അത് വേലിയേലിരുന്ന പാമ്പിനെയെടുത്തു എങ്ങാണ്ടു വെച്ച അനുഭവം ആയിപ്പോയി.”

കുറെ സീരിയൽ, സിനിമാ നടീ നടന്മാരുടെ വിചാരം ഇവർ ആണ് സാക്ഷാൽ ഏറ്റവും യോഗ്യരായ മനുഷ്യർ എന്നാണ്. തുടങ്ങിയ ആഴ്ചമുതൽ, മത്സരാര്ഥികളിൽ അറിവിലും വിദ്യാഭ്യാസത്തിലും വളരെ മുൻപന്തിയിൽ നിൽക്കുന്ന രജത്‌സാറിനെ തരാം താഴ്ത്താനും, പുറത്താക്കാനുമുള്ള ഗൂഢതന്ത്രങ്ങൾ, ഒരു പ്രത്യേക ഗുണ്ടാ ഗ്രൂപ്പുപോലെ കുറേപ്പേർ നടത്തിയ കുൽസിതശ്രമങ്ങൾ കാണികളെ വികാരവിക്ഷോഭങ്ങളിലേക്കു നയിച്ചതുകൊണ്ട്, പുറത്ത് ട്രോളുകളുടെയും പൊങ്കാലകളുടെയും ഘോഷയാത്രയായിരുന്നു..ഒരു പക്ഷേ മത്സരാർത്ഥികൾ ഇതൊന്നും കാണുന്നില്ലായിരിക്കാം,

പ്രത്യേകിച്ചും “കളികൾ വേറേ ലെവൽ” എന്ന സ്ലോഗനുമായി കേണൽ ഡോക്ടർ മോഹൻലാൽ അവതാരകൻ ആയി വന്നപ്പോൾ, മലയാളികളെ വിനോദപരിപാടിയെന്ന സങ്കല്പത്തിൽനിന്നും, വെറുതെ രോഷം കൊള്ളിക്കുന്ന കൂതറ പരമ്പരയാകുമെന്നു വിചാരിച്ചിരിക്കയില്ല. മത്സരങ്ങളിൽ ഏതുതരം അഭ്യാസവും കാണിക്കാമെന്നു പറയുന്നതോടൊപ്പം, നിയമപുസ്തകമുണ്ടെന്നും ആവർത്തിച്ചു പറയാറുണ്ടായിരുന്നു. പക്ഷെ പലർക്കും എന്തുകൊണ്ട് ഇതൊന്നും ബാധകമല്ലായിരുന്നെന്ന് കാണികൾക്കു മനസ്സിലായിട്ടില്ല.

അവതാരകന് പിടിച്ച ആളാണെങ്കിൽ, പ്രത്യേകിച്ചും വനിതയാണെങ്കിൽ എന്ത് തെറ്റ് ചെയ്താലും കണ്ണടച്ചുകളയും. ഒരു ബഡായി മത്സരാർത്ഥി പല നുണകളും പറഞ്ഞു, ഏഷ്യാനെറ്റിനെ വരെ ചലഞ്ചു ചെയ്തിട്ടും ഒരു വാണിങ് പോലും കൊടുക്കാൻ അവതാരകന് ധൈര്യം കണ്ടില്ല;അതിന്റെ പിന്നിലെ ഗൂഢലക്ഷ്യങ്ങൾ പ്രബുദ്ധരായ മലയാളിക്കു മനസ്സിലാക്കാൻ “വെറും പ്രീ ഡിഗ്രി” മാത്രമല്ല അവരുടെ കിഡ്‌നിയിലുള്ളതെന്നു എന്തെ “മഹാനായ അവതാരകൻ” ചിന്തിച്ചില്ല .

“ പ്രേക്ഷകർ തീരുമാനിക്കും” എന്ന് അവതാരകൻ പറയുന്നതല്ലാതെ, പ്രേക്ഷകരുടെ എന്ത് അഭിപ്രായത്തിന്, എവിടെ വില കല്പിച്ചു എന്ന് മനസ്സിൽ ആകുന്നില്ല. അതിന്റെ ഫലം ചാനൽ ശരിക്കും അനുഭവിച്ചു, അതിനു സംശയമേയില്ല.

ഈ ഷോവിൽ നിരന്തരമായി കാട്ടിക്കൂട്ടിയിരുന്ന അക്രമം, തെറിവിളി തുടങ്ങിയവ പുതു തലമുറ അനുകരിക്കേണ്ടി വരുമോ?. ഈ ഷോയിൽ കേട്ടതിൽ പലതും വളരെ തരം താഴ്ന്നവ സംബോധനകൾ അല്ലായിരുന്നോ. ഉദാഹരണം – തെണ്ടി , അലവലാതി, വേശ്യ, പട്ടിത്തീട്ടം, കൂതറ( രജനി ചാണ്ടി , എലീന, പാഷാണം, ജെസ്‌ലാ മാടശ്ശേരി).

ഭക്ഷണം എടുത്ത്‌ അവന്റെ ഗേൾഫ്രണ്ടിനുവേണ്ടി പാത്തുവെക്കുകയും, ഒരു മത്സരാർഥിയുടെ കൈ പിടിച്ചു ഒടിക്കുകയും, എന്തിനും വഴക്കുപിടിച്ചു നടക്കുകയും ചെയ്യന്ന ഫുക്രു എന്ന ഒരുത്തൻ പെണ്ണുങ്ങളെ സോപ്പ് പതപ്പിച്ചു നടക്കുന്നവനെ ഒന്ന് ശകാരിക്കാൻ പോലും ബിഗ് ബോസെന്ന മുതലാളിക്ക് നട്ടെല്ലില്ല.

ഷോ ബിസിനസിൽ ഉള്ളവരെ പ്രോത്സാഹിപ്പിച്ചാലേ തുടർന്നുള്ള സീസണുകളിൽ സെലിബ്രെട്ടികളെ മത്സരാർത്ഥികളായി കിട്ടുകയുള്ളുവെന്ന മുൻ‌കൂർ ധാരണയിൽ, മറ്റുള്ളവരെ ഘട്ടം ഘട്ടമായി പുറത്താക്കാമെന്ന അജണ്ടയുമായി, തങ്ങളുമായി മുൻധാരണയുള്ളവരെ പരിരക്ഷിച്ചുകൊണ്ടു തുടങ്ങിവെച്ച പരിപാടി ഇന്നിതുവരെ കണ്ടതിൽ ഏറ്റവും കൂതറ പരിപാടിയായി മാറിപ്പോയതിൽ ഏറ്റവും കുറ്റപ്പെടുത്തേണ്ടത് അവതാരകനായ നടനവിസ്മയം കേണൽ ഡോക്ടർ മോഹൻലാൽ തന്നെ. കാരണം അദ്ദേഹത്തേക്കാൾ വിദ്യാഭ്യാസവും ബുദ്ധിയും ഉള്ളവരാണ് ഭൂരിഭാഗം മലയാളികളും എന്ന്, പല പദവികൾ ചുമ്മാ കിരീടത്തിൽ സ്വയം വെച്ച് അലങ്കരിക്കുന്ന “ലാലേട്ടന്” മാത്രം അറിയില്ലെന്നു ഇപ്പോൾ മനസിലായി.

പലപ്രാവശ്യം നുണകൾ ആവർത്തിച്ചു പറയുകയും, ബിഗ്‌ബോസിനെ ചലഞ്ചു ചെയ്തു ക്വിറ്റ് ചെയ്യുമെന്ന് വീരവാദവും ഭീഷണിയും മുഴക്കിയ ആര്യയെ വിജയിപ്പിക്കാനുള്ള ഗൂഢതന്ത്രമാണ് മലയാളി ആദിമുതൽ കണ്ടത്. ബഡായി ആര്യ ആകെപ്പാടെ ഒരു. ഹോട്ടൽമാനേജർ എന്ന നിലയിൽ മാത്രം, എന്തോ ഒന്ന് കാഴ്ച വെച്ചതല്ലാതെ, കൂട്ടത്തിൽനിൽക്കുന്നവരുടെ കുതികാൽ വെട്ടി പാരകൾമാത്രം പണിത ഇവളുടെ പേര് കാഴ്ചക്കാർ “ആര്യ വെമ്പാല” എന്നാക്കിയതിൽ നിന്നും ജനസമ്മതി എങ്ങനെ തിരിഞ്ഞുവെന്നു ബോധ്യമാകുമല്ലോ.
സൂത്രശാലിയായ അലീന പിടിച്ചുനിൽക്കാൻ നടത്തുന്ന കളി പലപ്പോഴും പൊളിച്ചടക്കിയിട്ടുള്ളതാണ്. മാതൃകയാവേണ്ട ഒരു കോടതിയിൽ ജഡ്ജിനെ നോക്കി കാർക്കിച്ചു തുപ്പിയ ഇവളൊക്കെയാണോ കാണികൾക്കു കണ്ട് പഠിക്കേണ്ടത്??
രേഷ്മയും ജസ്‌ല മാടശ്ശേരിയും പലർക്കും പലതുമായിരിക്കാം. മോഹൻലാൽ എന്നൊരു മഹാനടൻ അവതരിപ്പിക്കുന്ന ഒരു പരിപാടിയിൽ ഇവളുമാരെയൊക്കെ കൊണ്ടിരുത്തി ലാലേട്ടന് കൂടി ചീത്ത പേരുണ്ടാക്കിയ ഏഷ്യാനെറ്റിന് മലയാളിമനസ്സുകളിൽ ഇനി വലിയ സ്ഥാനം ഉണ്ടാകാൻ സമയമെടുക്കും. “ഈ മാടശ്ശേരി തമ്പിയൊക്കെ നിലപാടുകളുടെ രാജകുമാരി എന്നൊക്കെയാണ് ഇവളുടെ ഫാൻസ്‌ തള്ളി മറിക്കുന്നത്.. എന്ത് നിലപാടാണ് ഇവൾക്കൊക്കെ ഉള്ളത്. വളർത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും സ്വന്തം മതവും ഉപേക്ഷിച്ചു ഫെമിനിസം വളർത്താൻ നടത്തുന്നതോ. സ്വന്തം മതത്തിന്റെ ആചാരങ്ങളെ തള്ളി പറയുന്നതോ. മറ്റു മതാചാരങ്ങളുടെ അനുഷ്ടാനങ്ങളെ കീറി മുറിച്ചു പരിഹസിക്കുന്നതോ. ലൈംഗീകതയെയും സ്വയം ഭോഗത്തെയും പറ്റി സോഷ്യൽ മീഡിയയിൽ വന്ന് ക്ലാസ്സ്‌ എടുക്കുന്നതോ? പുരുഷന്മാർ സ്ത്രീകളുടെ അടിമകൾ ആണെന്ന് നാഴികക്ക് നാൽപ്പത് വട്ടം പ്രസംഗിക്കുന്നതോ..ഇതൊക്കെ ആണോ ഫാൻസ്‌ തള്ളുന്ന ഇവളുടെ നിലപാട്”…ഇവൾക്കൊക്കെ വേണ്ടത് സ്വാതന്ത്ര്യവും സമത്വവുമൊന്നുമല്ല, പ്രത്യുതാ, പുരുഷന്റെമേൽ ആധിപത്യവും തോന്നുന്നതുപോലെ നടക്കാനുള്ള സ്വാതന്ത്ര്യവും മാത്രമാണ്.

ഏറ്റവും വിനയായിത്തീർന്നത് ഒൻപതാം ആഴ്ചയിൽ മത്സരാർത്ഥികൾക്ക് കൊടുത്ത ഹൈസ്‌കൂൾ ക്ലാസ് രംഗമായിരുന്നു. തികച്ചും താമാശയാക്കേണ്ട ക്ലാസ്സിലെ ഏറ്റവും കുരുത്തംകെട്ട വിദ്യാർത്ഥിയായി രജത് പയ്യൻ വരുന്നു. കളികളിൽ ഏതു തരികിടയും കാണിക്കാമെന്നുള്ളതിനാൽ ആവണം, വിരലിൽ പച്ചമുളകിന്റെ അംശം തൊടുവിച്ചതു രേഷ്മയുടെ കൺപോളയിൽ തേച്ചുപോലും!. രേഷ്മ ബഹളംവെച്ചു സംഗതി ആകെ നാറ്റിക്കുന്നു. കണ്ണിനു നീറ്റൽ കാരണം വൈദ്യസഹായം കൊടുക്കുന്നു. ചെയ്തത് അബദ്ധമായിപ്പോയതിനു രജത്തിന്‌ കുറ്റബോധമുണ്ടാകുന്നു, ക്ഷമാപണം നടത്തുന്നു, ആ കുട്ടിയുടെ കണ്ണിന് എന്തെങ്കിലും സംഭവിച്ചാൽ തന്റെ രണ്ട് കണ്ണുകളും ദാനം ചെയ്യാമെന്ന് വരെ രജത്‌സാർ ഏറ്റുപറയുന്നു.
രണ്ടു മണിക്കൂർ കഴിഞ്ഞു രേഷ്മ നീറ്റലും തരണം ചെയ്തു തിരിച്ചുവന്നുവെന്നും പറയപ്പെടുന്നു. പക്ഷെ അപ്പോഴേക്കും കുറ്റവാളിയായ രജത്തിനെ മത്സരത്തിൽനിന്നും പുറത്താക്കി അഞ്ചു ദിവസത്തേക്കു ഇരുട്ടുമുറിയിൽ അടച്ചിടുന്നു. ഈ ചെറിയ സംഗതിക്കു ശിക്ഷിച്ചു ജയിലിലിടാം, അരിയാട്ടിക്കാം അതൊക്കെയാണ് പതിവ്. പക്ഷെ തങ്ങളുടെ പ്രിയതാരം രജിത്തിനെ ഇരുട്ടുമുറിയിൽ അടച്ചുവെന്നറിഞ്ഞ ജനങ്ങൾക്ക് ക്ഷമയുടെ നെല്ലിപ്പലക തകർന്നടിഞ്ഞിരുന്നു. ആഴ്ചയുടെ അവസാനം പുറത്താക്കൽ പരിപാടിയായപ്പോൾ, രജത്ത് സാറിനെ കുറ്റവിചാരണക്കു കൊണ്ടുവരുന്നു.

ജനങ്ങൾ തീരുമാനിക്കുമെന്ന് ദിവസ്സവും ആവർത്തിച്ചു പറയു ന്ന അവതാരകന് നട്ടെല്ലില്ല എന്ന് ഉറക്കെ തെളിയിച്ചുകൊണ്ട്; രജിത്‌സാർ ഷോയിൽ തുടരണമോ എന്നതിന്, ഷോയിൽ ഒന്ന് ചെയ്യാത്തവളും ആരുമായും സഹകരിക്കുകയും ചെയ്യാതിരുന്ന രേഷ്മയുടെ അഭിപ്രായത്തിനുമാത്രമായി വിട്ടുകൊടുത്ത മോഹൻലാലിന് എന്ത് ന്യായമാണ് മലയാളികളോട് പറയാനുള്ളത്?. മോഹൻലാലെന്ന് വെറും നടനോടുള്ള സകല മതിപ്പു കളഞ്ഞുകുളിച്ചു.

രേഷ്മ പറഞ്ഞതിന്റെ മാത്രം വെളിച്ചത്തിൽ, രജത്ത് സാറിനെ ഉടനടി ബിഗ്ഗബോസ്സിൽ നിന്നും പുറത്താക്കുന്നു – അതും നിന്ദ്യമായി! റാങ്കോടെ പോസ്റ്റ് ഗ്രാഡുവേഷനും എം എഡ്ഡും, പീ എച്ച് ഡി യുമുള്ള പൊതുക്കാര്യ പ്രസക്തനായ ഒരു കോളേജ് പ്രൊഫസർ ആയ രജിത് സാറിനെ മോഹൻലാലിന് അപമാനിച്ചുവിടാൻ എന്താണ് യോഗ്യതയുള്ളത്?
ഏറ്റവും ജനപ്രീതിയുള്ള രാജറ്റിസാറിനോട് “നിങ്ങൾക്ക് എന്ത് വിദ്യാഭ്യാസയോഗ്യതയുണ്ടെന്നും” അവസാനം “നിങ്ങൾക്ക് പോകാം” എന്ന് മുഖത്തുപോലും നോക്കാതെ പറഞ്ഞു പുറത്താക്കുമ്പോൾ അവതാരകൻ, തന്നെ ഇതുവരെ നെന്ചലേറ്റി നടന്ന മലയാളികളെ വെറും പട്ടികളാക്കി, അവരുടെ മനസ്സിൽനിന്നും ഇറങ്ങിപ്പോയിരിക്കുന്നു. നാടോടിക്കാറ്റിൽ മാത്രമേ ബീ കോം എന്ന ഡിഗ്രിയെങ്കിലുമുള്ളതെന്ന് ഓർക്കണമായിരുന്നു. കോടികൾ കൊടുത്താൽ ആനക്കൊമ്പും ഡോക്ടറും കേണലുമൊക്കെ വീട്ടിലെത്തുമായിരിക്കാം. പക്ഷെ സാധാരണ ഒരു മത്സരാർത്ഥി പുറത്തുപോകുമ്പോൾ ചെയ്യാറുള്ളതുപോലെ ഒരു ഷെയ്ക്ക് ഹാൻഡും ചെയ്ത്, ഒരു സെൽഫിയും എടുത്തു സ്വല്പം ബഹുമാനം അഭിനയിച്ചെങ്കിലും വിടാനുള്ള മാന്യത എന്നത് മനസ്സിൽ ഉണ്ടാവാൻ എന്തേ മോഹൻലാൽ മറന്നുപോയി?
.
മലയാളികളിൽ വളരെയധികം പേർക്ക് വ്യക്തിപരമായി അറിയാവുന്ന മാഷിനെ ഏഷ്യാനെറ്റ് പോലുള്ള ഒരു ചാനലിൽ മോഹൻലാലിനെ പോലുള്ളവർ അപമാനിയ്ക്കുവാൻ കൂട്ട് നിന്നതിൽ ആണ് അതിശയം തോന്നുന്നത്. കോടികൾക്കുവേണ്ടി മലയാളികളുടെ ആസ്വാദനമികവിനെ ഒറ്റിക്കൊടുത്ത മഹാനടൻ മാത്രമായി മോഹൻലാൽ ചുരുങ്ങി പോയി . വെറും നടനം നടത്തുന്ന മനസാക്ഷി ഇല്ലാത്ത വെറും ഒരു നടൻ മാത്രമായി അയാൾ തരം താണിരിയ്ക്കുന്നു.

“എല്ലാം പോകട്ടെയെന്നു വെയ്ക്കാം, മലയാളികൾ സ്നേഹിക്കുന്ന, ആദരിക്കുന്ന ലാലേട്ടനെ പോലുള്ള ഒരാൾ നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാനും മാത്രം ഇവൾക്കൊക്കെ എന്ത് യോഗ്യത ആണുള്ളതെന്നു ഏഷ്യാനെറ്റ് ഞങ്ങൾ പ്രേക്ഷകർക്ക് ഒന്ന് പറഞ്ഞ് തരുമോ.. ഈ പരിപാടിയിൽ പങ്കെടുക്കാൻ പോലും യോഗ്യതയില്ലാത്ത ഇവൾ അവിടുന്ന് പുറത്തായ അന്ന് മുതൽ തുടങ്ങിയതാണ് ഒരു അധ്യാപകൻ കൂടി ആയ ഇവടെ അച്ഛന്റെ പ്രായമുള്ള രജിത് സാറിനെ ആക്ഷേപിക്കല്… ആ ബിഗ് ബോസ്സ് ഹൗസ്നുള്ളിൽ ഒരിക്കൽ പോലും ഒരു ടാസ്ക്കിലും രജത് സാറിനോട് മുട്ടി ഇവള് ജയിച്ചിട്ടില്ല.. എന്നിട്ടാണ് വെളിയിൽ ഇറങ്ങിയിട്ട് ഇവള് അദ്ദേഹത്തെ ആക്ഷേപിച് മുടിഞ്ഞ തള്ള് തള്ളുന്നത്.. ഇതൊക്കെ ആണ് ഇവളുടെയൊക്കെ നിലപാട്..”
ആരുടേയും കാല്‌ തിരുമ്മാതെ സ്വന്തം നിലപാടുകൾ നിലനിർത്തിക്കൊണ്ടുതന്നെ, കള്ളക്കളികൾക്കു ഒന്നിനും പോകാത്തത് തന്നെയാണ് അദ്ദേഹത്തിന് ഇത്രയധികം സപ്പോർട് മലയാളി പ്രേക്ഷകരിൽ നിന്ന് അദ്ദേഹത്തിന് കിട്ടിയത്. “ഇവളോടൊക്കെ കാലിൽ പിടിച്ച് മാപ്പ് പറഞ്ഞതിന് മാത്രമേ രജിത് സാറിനോട് ഒരു എതിർപ്പുള്ളൂ.ഇമ്മാതിരി കൂതറകൾ ഉള്ള പരിപാടിയിൽ നിന്ന് പുറത്തായി ജനങ്ങളുടെ മനസ്സിൽ രാജാവായി നിക്കുന്നത് തന്നെയാണ് ഹീറോയിസം.. സാർ പുറത്ത് പോയെങ്കിലും 65 ദിവസം ഈ പരിപാടി കണ്ട എല്ലാവർക്കും അറിയാം ഒന്നാം സ്ഥാനം രജിത് സാറിനു തന്നെയാണെന്ന്. ഇനി രണ്ടാം സ്ഥാനക്കാർക്ക് ആർക്ക് ഫ്ലാറ്റോ ബിഗ് ബോസ്സ് പട്ടമോ കിട്ടിയാലും ജനങ്ങളുടെ മനസിൽ ഇവർക്ക് ഒരു വിലയും കാണില്ല.. അതൊക്കെ എന്നെ രജത് സാർ എന്ന അധ്യാപകൻ കൊണ്ട് പോയി. “ അതിനു തെളിവായിരുന്നല്ലോ, നിരോധനാജ്ഞ നിലനിൽക്കുന്ന അവസ്സരത്തിൽ ഒന്ന് വകവെയ്ക്കാതെ, രജിത് സാറിനെ സ്വീകരിക്കാൻ ജനസഹസ്രങ്ങൾ പാതിരാത്രിയിലും നെടുമ്പാശ്ശേരി എയർപോർട്ടിൽ തടിച്ചുകൂടിയത്.
കാലം കാത്തിരിക്കേണ്ടിവന്നില്ല അടുത്ത ദിവസം രേഷ്മയും പുറത്തായി, ബിഗ് ബോസ്സ്2 നാറിയ പേരുമായി എന്നേക്കുമായി പൂട്ടിക്കെട്ടപ്പെട്ടു.
ഒരു നിസ്സാര ഉപദേശം പറയട്ടെ, വെറും വിനോദപരമായിരുന്ന ഈ റീയൽറ്റി ഷോയിൽനിന്നും ഇറങ്ങിപ്പോകേണ്ടി വന്ന ജെസ്‌ലയോ രേഷ്മയോ “ഇത് വെറും കളികൾ മാത്രം അല്ലായിരുന്നോ, രജിത്ത്സാർ മത്സരിച്ചു മുന്നേറുവാൻ ആശംസിക്കുന്നു” എന്ന് വെറുതെ പറഞ്ഞു പോയിരുന്നെങ്കിൽ മലയാളികൾ നിങ്ങളെ മനമറിഞ്ഞു സ്നേഹിച്ചേനെ. പാഴ്ജന്മങ്ങൾ എന്ന് മനസ്സിൽ ചിന്തിക്കുകപോലും ഇല്ലായിരുന്നു.

ഇത്രയും മലയാളിമനസ്സുകളിൽ തങ്ങിനിൽക്കുമ്പോൾ, ഏഷ്യാനെറ്റോ അവതാരകവിസ്മയമോ വെറും മൂന്നു സംശയങ്ങൾക്ക് നിവാരണം നൽകാൻ ബാദ്ധ്യസ്ഥരാണ്:

1.പ്രേക്ഷകർ തീരുമാനിക്കും എന്ന് പറഞ്ഞു തുടങ്ങിയ ഈ പരിപാടിയിൽ എന്നെങ്കിലും മത്സരാർത്ഥികൾക്ക് എത്ര വോട്ടുകൾ കിട്ടി, അല്ലെങ്കിൽ ഓരോരുത്തരും ഏതു ലെവലിൽ നിൽക്കുന്നു എന്ന് അവതാരകൻ ഒരിക്കലും അറിയിക്കാഞ്ഞത് എന്തുകൊണ്ട്? പ്രത്യേകിച്ചും പുറത്താക്കിയ രജിത്ത് , ഏതെങ്കിലും ആഴ്ചയിൽ കുറഞ്ഞ സ്ഥാനത്ത് വന്നിരുന്നോ?.
2.രജിത്ത് സാറിന്റെ കയ്യൊടിക്കാനും കാലൊടിക്കാനും തള്ളിവീഴിക്കാനും, അദ്ദേഹത്തിൻറെ വിരലുകൾ രണ്ടെണ്ണം കതകിനിടയിൽ വെച്ച് ഒടിക്കുകയും ചെയ്തവർക്കെതിരെ ഒരു ശിക്ഷയും നൽകാനോ റെഡ് കാർഡ്‌പോലും നൽകാനുള്ള നടപടികൾ ഒന്നും അവതാരകൻ തന്റെ നിയമപുസ്തകത്തിന്റെ വരികൾക്കിടയിൽ കണ്ടില്ലേ?.
3. ഇനി ഏഷ്യാനെറ്റിനോട് ആയി പറയുകയാണ്. അടുത്ത വട്ടം നിങ്ങൾ ഈ കൂതറ പരിപാടിയുമായി വരുന്നുണ്ടേൽ സമൂഹത്തിനു മുന്നിൽ ഒരു വിലയും ഇല്ലാത്ത ഇമ്മാതിരി ബെഹളി പിടിച്ച കൂറ സാധനത്തിനെയൊക്കെ ഒഴിവാക്കി ഒരല്പമെങ്കിലും നാണവും മാനവുമുള്ള സ്ത്രീകളെയും, വ്യത്യസ്ത രംഗങ്ങളിൽ നിന്നും നന്മയുടെയും വിനോദത്തിന്റെയും നല്ല മാർഗ്ഗങ്ങൾ, കാണികൾക്കു നൽകാൻ കഴിവും ഓജസ്സും ഉള്ളവരെ ഉൾപ്പെടുത്തി പരിപാടി മുന്നോട്ട് കൊണ്ട് പോകണമെന്ന് അഭ്യർത്ഥിക്കുന്നു.