തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയെന്റ വാര്‍ത്താ സമ്മേളനം. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇനി മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ കാണും. വാര്‍ത്താ സമ്മേളനം ഒഴിവാക്കിയത് അപവാദപ്രചാരണങ്ങള്‍ക്ക് കാരണമായതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് റിപ്പോര്‍ട്ട്.
നേരത്തെ കോവിഡ് നിയന്ത്രണമായതിനെ തുടര്‍ന്ന് വാര്‍ത്താ സമ്മേളനം നിര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍, കെ.എം ഷാജിയുമായി ബന്ധപ്പെട്ടും സ്പ്രിംഗ്‌ളര്‍ കരാറുമായി ബന്ധപ്പെട്ടും മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചതാണ് വാര്‍ത്താ സമ്മേളനം നിര്‍ത്താന്‍ കാരണമെന്നായിരുന്നു പ്രചാരണങ്ങള്‍.











































