കരുതൽ ചിക്കൻ ഡ്രൈ (പാചകം-രഞ്ജന അമേയ )

ഇന്ന് ഒരു ആറു മണി ആയപ്പോൾ കരുതി വെച്ചിരുന്ന ഒരു ചെറിയ കഷ്ണം ചിക്കൻ എടുത്തു മുറിച്ചു, ഇത്തിരി ഉപ്പ്‌, ഇത്തിരി മഞ്ഞൾ പൊടി പുരട്ടി വെച്ച്, വീട്ടിൽ ആൾക്കാർ പാലിക്കേണ്ട കാര്യങ്ങൾ പറഞ്ഞു, ഉപദേശം കൊടുത്തു. അവർ ചോദ്യം ചോദിയ്ക്കാൻ തുടങ്ങിയ നിമിഷം, കരുതൽ നിർത്തി, എഴുന്നേറ്റു പോയി വറ്റൽ മുളക്, പച്ചമുളക്, സവാള, കറിവേപ്പില,തേങ്ങാ കൊത്ത് വെളുത്തുള്ളി ഒക്കെ ഇഷ്ടം പോലെ അരിഞ്ഞു വെച്ചു , എണ്ണ ചൂടാക്കി എല്ലാം വഴറ്റി എടുത്തു അതിൽ ചിക്കൻ ചേർത്ത്, ഇത്തിരി വെള്ളം, ചിക്കൻ മസാലഎന്നിവ ചേർത്ത് ചെറു തീയിൽ വേവിച്ചു ഡ്രൈ ആക്കി എടുത്തു . ചപ്പാത്തി യുടെ കൂടെ കഴിക്കാൻ ബെസ്റ്റ് ആണ്.

രഞ്ജന അമേയ