ലോക്ക്ഡൗണ്‍ ലംഘനം ചങ്ങനാശ്ശേരിയില്‍ മധുരയില്‍ നിന്ന് പച്ചക്കറി വണ്ടിയെത്തി

ചങ്ങനാശ്ശേരി: കോട്ടയം ജില്ലയിലെ കോവിഡ് ഹോട്ട്‌സ്‌പോട്ടായ ചങ്ങനാശ്ശേരിയില്‍ ലോക്ക്ഡൗണ്‍ വിലക്ക് ലംഘിച്ച് മധുരയില്‍ നിന്നുള്ള പച്ചക്കറി വണ്ടി എത്തി. പൊലീസ് നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ടാണ് വാഹനം എത്തിയത്.

രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ വീടിനു തൊട്ടടുത്താണ് പച്ചക്കറി ലോഡുമായി വാഹനം എത്തിയത്. മധുര സ്വദേശികളെ നിരീക്ഷണത്തില്‍ ആക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശവും ഇവിടെ പാലിക്കപ്പെട്ടില്ല.കോട്ടയം ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 18 പേരാണ്. ഇതില്‍ 17 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ കോട്ടയം ജനറല്‍ ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്.