ന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ് 19 വ്യാപനം ശരവേഗത്തിൽ. ദിനംപ്രതി പതിനായിരക്കണക്കിന് അളുകൾക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ശനിയാഴ്ച മാത്രം 23,901 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 1,154,931 ആയി ഉയർന്നു.
അമേരിക്കയിൽ കോവിഡ് മരണം 67,000 കടന്നു. ശനിയാഴ്ച 1,346 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 67,099 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ 1,70,181 പേരാണ് രോഗമുക്തി നേടിയത്. 917,651 പേർ ഇപ്പോഴും ചികിത്സയിലാണ്.
അമേരിക്കയിൽ ന്യൂയോർക്ക് നഗരത്തിലാണ് കൂടുതൽ ആളുകൾ കോവിഡ് ബാധിച്ച് മരിച്ചത്. 24,368 പേരാണ് ഇവിടെ മാത്രം മരിച്ചത്. 3,19,213 പേർക്ക് ന്യൂയോർക്കിൽ കോവിഡ് സ്ഥിരീകരിച്ചു. ന്യൂജഴ്സി (7,742), മിഷിഗൻ (4,020), മാസച്യുസെറ്റ്സ് (3,846), ഇല്ലിനോയി (2,559), കണക്ടിക്കട്ട് (2,339), പെൻസിൽവാനിയ (2,776), കലിഫോർണിയ (2,159) സംസ്ഥാനങ്ങളിലും മരണം കൂടിവരികയാണ്.