റിയാദ്: കോവിഡ് ബാധിച്ച് യു.എ.ഇയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. തിരൂര്‍ താനൂര്‍ സ്വദേശി കമാലുദീന് കുളത്തുവട്ടിലും(52) ആലപ്പുഴ പള്ളിപ്പാട് സ്വദേശി പനയാറ ജേക്കബും(45) ആണ് മരിച്ചത്.
ദുബായ് അല്‍ ബറാഹ ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെയാണ് കമാലുദ്ദീന് മരിച്ചത്. അബുദാബിയില്‍ വെച്ചാണ് ജേക്കബ് മരിച്ചത്. ജേക്കബ് കുറച്ച് ദിവസമായി ചികിത്സയിലായിരുന്നു.24 മണിക്കൂറിനിടെ നാലു മലയാളികളാണ് യു.എ.ഇയില്‍ കോവിഡ് 19 ബാധിച്ചു മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് 19 ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 44 ആയി.