വിശാഖപട്ടണത്ത്​ ചോര്‍ന്നത്​ സ്​റ്റെറിന്‍ വാതകമെന്ന് സ്ഥിരീകരണം

വിശാഖപട്ടണം: വിശാഖപട്ടണത്ത് എട്ട് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ എല്‍.ജിയുടെ ഫാക്ടറിയില്‍ നിന്ന് ചോര്‍ന്നത് സ്റ്റെറിന്‍ വാതകമെന്ന് സ്ഥിരീകരണം.

വിനയ്‌ലെബന്‍സീന്‍, എത്തിന്‍ലെബന്‍സീന്‍, സിന്നാമെന്‍ എന്നീ പേരുകളിലറിയപ്പെടുന്ന സ്റ്റെറില്‍ പ്രാഥമികമായി ഒരു സിന്തറ്റിക് കെമിക്കലാണ്. നിറമില്ലാതെ ദ്രാവക രൂപത്തില്‍ കാണപ്പെടുന്ന സ്റ്റെറിന്‍ എളുപ്പത്തില്‍ ബാഷ്പീകരിക്കപ്പെടുന്ന ഒന്നാണ്. പൊതുവെ രൂക്ഷമായ ഗന്ധമില്ലെങ്കിലും മറ്റ് രാസപദാര്‍ത്ഥങ്ങളോടൊപ്പം ചേര്‍ന്നാല്‍ ഈ അവസ്ഥ കൈവരിച്ചേക്കാം.

ചില ദ്രാവക പദാര്‍ത്ഥങ്ങളില്‍ സ്റ്റെറിന്‍ ലയിക്കുമെങ്കിലും ജലത്തില്‍ ലയിക്കില്ല. പ്രതിവര്‍ഷം 35 മില്യണ്‍ ടണ്‍ സ്റ്റെറിന്‍ ആഗോളതലത്തില്‍ ഉല്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്.

റബ്ബര്‍, പ്ലാസ്റ്റിക്, ഇന്‍സുലേഷന്‍, ഫൈബര്‍ഗ്ലാസ്, പൈപ്പ്, ഓട്ടോമൊബൈല്‍ ഘടകങ്ങള്‍,ഭക്ഷണ കണ്ടൈനറുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനാണ് സ്‌റ്റൈറിന്‍ ഉപയോഗിക്കുന്നത്.

സ്റ്റെറിന് മനുഷ്യശരീരത്തിലെത്തിയാല്‍ കണ്ണെരിച്ചലാണ് പ്രാഥമികമായ ലക്ഷണം. കിഡ്‌നി, ശ്വാസകോശം എന്നിവയെ ബാധിച്ച് ആരോഗ്യസ്ഥിതി ഗുരുതരമാകും.