മദ്യത്തിന്റെ വില കുത്തനെ ഉയരും; 35% വരെ നികുതി വര്‍ധന, ഓര്‍ഡിനസ് കൊണ്ടുവരും

തിരുവനന്തപുരം: വിദേശ മദ്യത്തിന് സെസ് ഏര്‍പ്പെടുത്താന്‍ തീരുമാനം. 10 ശതമാനം മുതല്‍ 35 ശതമാനം വരെ സെസ് ഏര്‍പ്പെടുത്താനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. കോവിഡ് ബാധയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് ഇത്തരത്തില്‍ സെസ് ഏര്‍പ്പെടുത്തുന്നതോടെ സംസ്ഥാനത്ത് മദ്യത്തിന്റെ വില കുത്തനെ ഉയരും.

ബിയറിനും വൈനിനും 10 ശതമാനം വീതവും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് പരമാവധി 35 ശതമാനം വരെയുമായിരിക്കും സെസ് എന്നാണ് സൂചന. ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കാനും മന്ത്രി സഭായോഗത്തില്‍ തീരുമാനമായി. ഏറ്റവും വില കൂടിയ മദ്യത്തിനായിരിക്കും 35 ശതമാനം സെസ്.