കോവിഡ് ചികിത്സയ്ക്ക് മലേറിയ മരുന്ന് പരീക്ഷിക്കാമെന്ന് ഡബ്ല്യു.എച്ച്‌​.ഒ

ന്യൂയോര്‍ക്ക്: കോവിഡ് ചികിത്സയ്ക്കായി മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ പരീക്ഷിക്കാമെന്ന് ലോകാരോഗ്യ സംഘടന. ഡബ്ല്യു.എച്ച്‌​.ഒ മേധാവി ജനറല്‍ ടെഡ്രോസ്​ അദാനോം ഗെബ്രിയേസുസ്​ ആണ് ഇക്കാര്യമറിയിച്ചത്. മലേറിയ മരുന്നിന്‍റെ സുരക്ഷ സംബന്ധിച്ച്‌ ഡബ്ല്യു.എച്ച്‌​.ഒ-യുടെ സുരക്ഷാ നിരീക്ഷണ സമിതിക്ക് പരിശോധിക്കാവുന്നതാണ്. മരുന്ന് പരീക്ഷിക്കുന്നത് സംബന്ധിച്ച നിബന്ധനകള്‍ പരിഷ്‌ക്കരിക്കാന്‍ കാരണങ്ങളൊന്നുമില്ലെന്ന് സമിതിയിലെ അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നതയും മേധാവി വ്യക്തമാക്കി.

കോവിഡ് ചികിത്സയ്ക്കായി ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് മരണത്തിന് വഴിവെയ്ക്കുമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കോവിഡ് പ്രതിരോധത്തിനായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ നല്‍കാമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐ.സി.എം.ആര്‍) നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍, വിദഗ്​ധര്‍ നടത്തിയ പരീക്ഷണങ്ങളില്‍ മരുന്നിന് വൈറസിനെ പ്രതിരോധിക്കാനാന്‍ കഴിയില്ലെന്ന്​ തെളിഞ്ഞതായി ലോകാരോഗ്യ സംഘടന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കിള്‍ റയാന്‍ നേരത്തെ വ്യക്​തമാക്കിയിരുന്നു.