നയന്‍താര ദേവി ലുക്കില്‍; വൈറലായി ‘മൂക്കുത്തി അമ്മന്‍’ ചിത്രങ്ങള്‍

രാധകര്‍ ഏറെയുള്ള താരമാണ് തെന്നിന്ത്യന്‍ ലേഡിസൂപ്പര്‍സ്റ്റാര്‍ നയന്‍താര. നായകന്റെ പിന്‍ബലമില്ലാതെ ഒറ്റയ്ക്ക് സിനിമകള്‍ വിജയിപ്പിക്കാന്‍ കഴിവുള്ള നായിക ഏതെന്നു ചോദിച്ചാല്‍ ഏവരുടെയും മനസ്സില്‍ ആദ്യം എത്തുക നയന്‍സിന്റെ മുഖമാണ്. ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രമായ മൂക്കുത്തി അമ്മന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നടന്‍ ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദേവി വേഷത്തിലാണ് നയന്‍താര എത്തുന്നത്. നയന്‍സിന്റെ ദേവി ലുക്ക് അടിപൊളിയെന്നാണ് ആരാധകരുടെ കമന്റ്.