കൊച്ചി: എറണാകുളം ജില്ലയില്‍ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയായ 43 വയസ്സുകാരന് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിനു കഴിഞ്ഞിട്ടില്ലെന്നത് ആശങ്ക. പനി ബാധിച്ചു നാല് ദിവസം മുന്‍പാണ് നായരമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്.
പിന്നീട് കലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയില്‍ ആണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ലക്ഷണങ്ങളുമായി മറ്റൊരാള്‍ കൂടി നായരമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ചികിത്സ തേടിയിട്ടുണ്ട്.ഇയാളുടെ സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ പനി, ശ്വാസ തടസ്സം അടക്കം രോഗ ലക്ഷ്യങ്ങളുമായി നായരമ്പലം ഭാഗത്ത് നിന്നു ചികിത്സ തേടിയവരുടെ വിശദാംശങ്ങള്‍ ആരോഗ്യ വകുപ്പ് ശേഖരിച്ചു തുടങ്ങി. ഞായറാഴ്ച രോഗം സ്ഥിരീകരിച്ച ആള്‍ നായരമ്പലം വിട്ടു കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ യാത്ര ചെയ്തിട്ടില്ല.











































