സംസ്ഥാനത്ത് ഇന്ന് ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 193 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 193 ആക്കി സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ സമ്പര്‍ക്ക രോഗികള്‍ ഉള്ളതും ഇന്നാണ്. 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിച്ചു.

ഇന്ന് തിരുവനന്തപുരത്ത് മാത്രം 129 പേരില്‍ 105 പേര്‍ക്കും കൊവിഡ് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. കേരളത്തില്‍ ഇതുവരെ രണ്ട് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളാണ് ഉണ്ടായത്, പൊന്നാനിയിലും തിരുവനന്തപുരം കോര്‍പ്പറേഷനിലെ മൂന്ന് തീരദേശ വാര്‍ഡുകളിലും. മാണിക്യവിളാകം, പൂന്തുറ, പുത്തമ്പള്ളി, കുമരിച്ചന്ത തുടങ്ങിയ പ്രദേശത്താാണ് പ്രധാന ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിരിക്കുന്നത്.