ചെന്നൈയില്‍ നിന്നെത്തി ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയ യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം: ചെന്നൈയില്‍ നിന്നെത്തി ക്വാറന്റീന്‍ കാലാവധി പൂര്‍ത്തീകരിച്ച യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശി അനീഷ് ആണ് മരിച്ചത്. 35 വയസായിരുന്നു. ജൂണ്‍ 25 നാണ് ഇദ്ദേഹം ചെന്നൈയില്‍ നിന്നും നാട്ടിലെത്തിയത്. തുടര്‍ന്ന് ഗുരുവായൂരിലെ കെടിഡിസി ടമറിന്റ് ഹോട്ടലില്‍ ക്വാറന്റീനിലായിരുന്നു.

14 ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.