രോഗിക്ക് കോവിഡ്; കോട്ടയം മെഡിക്കല്‍ കോളേജിലെ നേത്രരോഗ വിഭാഗം അടച്ചു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ആശുപത്രിയിലെ നേത്രരോഗ വിഭാഗം അടച്ചു. നേത്രരോഗ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ അടക്കം 11 പേര്‍ നിരീക്ഷണത്തില്‍ പോയി.

നേരത്തെ, അസ്ഥിരോഗ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് രോഗികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഈ വാര്‍ഡും അടച്ചിരുന്നു.