മന്ത്രി ഇപി ജയരാജന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി

തിരുവനന്തപുരം: മന്ത്രി ഇപി ജയരാജന്റെ പേഴ്സണല്‍ സ്റ്റാഫിനെ മാറ്റി. മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെസി സജീഷിനെയാണ് മാറ്റിയത്. സജീഷിനെതിരെ സിപിഎമ്മിന് നേരത്തെ പരാതി ലഭിച്ചിരുന്നു.

അതേസമയം ആരോഗ്യപരമായ കാരണങ്ങളാല്‍ സജീഷ് സ്വയം പിരിഞ്ഞുപോയതാണെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.