സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി ; തിരുവല്ലയില്‍ മരിച്ച സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചു

തിരുവല്ല: സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണംകൂടി. പാറശാല സ്വദേശിനി തങ്കമ്മ (82)യാണ് മരിച്ചത്. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ചയായിരുന്നു മരണം. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

അടുത്തിടെ അസുഖത്തെ തുടര്‍ന്ന് ഇവരെ തിരുവല്ലയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ചാണ് മരണം സംഭവിച്ചത്. തുടര്‍ന്നാണ് ഇവരുടെ സാമ്പിള്‍ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്.