ഡാളസ്സ് : ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ സൗത്ത് ഇന്ത്യ മുന്‍ പ്രസിഡന്റ് റവ.ഡോ.ജോര്‍ജ് തരകന്‍ (88) ഡാളസ്സില്‍ അന്തരിച്ചു.
ദീര്‍ഘ വര്‍ഷങ്ങള്‍ മെഡിക്കല്‍ ഡോക്ടറായി സേവനമനുഷ്ഠിച്ച ജോര്‍ജ്ജ് തരകന്‍ ഏഷ്യന്‍ ബൈബിള്‍ കോളജ് ഡയറക്ടര്‍, എസ്സ് . എം.എം.ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജര്‍, കോളജ് ഓഫ് ടെക്‌നോളജി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ തങ്കമ്മ ജോര്‍ജ്, മക്കള്‍ സുസന്‍ ബേബി , രാജു തരകന്‍ , റോസമ്മ ജോണ്‍ , തോമസ് തരകന്‍ , വല്‍സമ്മ രാജന്‍ , ജോണ്‍സണ്‍ തരകന്‍ , വിജോയി തരകന്‍ , വില്‍സണ്‍ തരകന്‍ .
മരുമക്കള്‍ കെ.സി ബേബി, ജയിനമ്മരാജന്‍, ജോണ്‍ കെ വര്‍ഗീസ്, സൂസി തോമസ്, വി.എം.രാജന്‍, ലത മോള്‍ ജോണ്‍സന്‍, മേഴ്‌സി വിജോയി, ബീന വില്‍സണ്‍ എന്നിവരാണു. ശവസംസ്‌കാരം ഡാളസ്സില്‍ വച്ച് പിന്നീട് നടത്തപ്പെടും.