കോലഞ്ചേരി: കോലഞ്ചേരിക്കടുത്ത് പാങ്കോട് ഇരുപ്പച്ചിറയില്‍ എഴുപത്തിയഞ്ചുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയതായി പരാതി. സ്വകാര്യഭാഗങ്ങളില്‍ മൂര്‍ച്ഛയുള്ള ആയുധം കൊണ്ട് മുറിവേല്‍പ്പിച്ചു. ആന്തരികാവയവങ്ങള്‍ക്കടക്കം മുറിവുണ്ട്. കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇവരെ അടിയന്തിര ശസ്ത്രക്രികയ്ക്ക് വിധേയയാക്കി.
ലൈംഗിക പീഡനത്തിന് ഇരയായതായി ബന്ധുക്കളും ആരോപിച്ചു. സംഭവത്തില്‍ സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യുന്നു. 48 മണിക്കൂറിന് ശേഷം മാത്രമേ ഇവരുടെ ആരോഗ്യസ്ഥിതിയെ പറ്റി പറയാനാകയുള്ളൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.











































