തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹതകളേറുന്നു. കേസ് അന്വേഷിക്കുന്ന സി.ബി.ഐ. സംഘം അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു. സി.ബി.ഐ. ഡിവൈ.എസ്.പി. ടി.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ.സി. ഉണ്ണി, അമ്മ ശാന്തകുമാരി എന്നിവരുടെ മൊഴിയെടുത്തത.്
ഇതിനു മുമ്പു നടന്ന രണ്ട് അന്വേഷണങ്ങളിലും തൃപ്തിയില്ലെന്നും അപകടത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് ഉണ്ണി പറഞ്ഞത്. അപകടമരണമെന്ന കണ്ടെത്തലിലാണ് പൊലീസിന്റെ രണ്ട് അന്വേഷണസംഘവും എത്തിയത്. എന്നാല്‍, ഇതില്‍ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.കേസില്‍ കലാഭാവന്‍ സോബിയുടെ മൊഴി വെള്ളിയാഴ്ച രേഖപ്പെടുത്തും.
 
            


























 
				
















