ആലപ്പുഴ: ആലപ്പുഴയില്‍ മകനെ കൊലപ്പെടുത്തിയതിനു ശേഷം ഗര്‍ഭിണിയായ വീട്ടമ്മ തൂങ്ങിമരിച്ചു. പെരിങ്ങോട്ട് നികര്‍ത്തിയില്‍ വീട്ടില്‍ രജിത(30), മകന് വൈഷ്ണവ്(10) എന്നിവരാണ് മരിച്ചത്.
രജിത നാല് മാസം ഗര്‍ഭിണിയായിരുന്നു. വൈഷ്ണവിന്റെ മൃതദേഹം കട്ടിലിന്റെ കാലില്‍ കെട്ടിയ നിലയിലും രജിതയുടെ മൃതദേഹം ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലുമാണ്.മുറിയില്‍ നിന്നും ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. കടബാധ്യത മൂലമാണ് ജീവനൊടുക്കിയതെന്നും മകന് തനിച്ചായാല്‍ കുട്ടിയെ ആരും നോക്കില്ലെന്നും കുറിപ്പില്‍ എഴുതിയിട്ടുണ്ട്. വിനോദ് ആണ് രജിതയുടെ ഭര്‍ത്താവ്. കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.