അത്തപ്പൂ പുഞ്ചിരിപ്പൂ (അനുഷ പണിക്കർ )

ഓണക്കവിതകൾ -1

കൂട്ടരെ വേഗം വന്നാട്ടെ..
മുറ്റത്തെയത്തക്കളത്തിലിടാൻ
പൂക്കൾ പറിക്കാൻ വന്നാട്ടെ..
കൂട്ടരെ വേഗം വന്നാട്ടെ..

കാടും മലയും വയലും താണ്ടി
പൂക്കൾ തേടിയലഞ്ഞീടാം.
തുമ്പയും ചെത്തിയും മന്ദാരവും,
മുക്കുറ്റി കാക്കപ്പൂ ചെമ്പരത്തി..

ആഹാ! പൂക്കാത്ത മരമില്ല,
ആഹാ! പൂക്കാത്ത ലതയില്ല,
പുൽക്കൊടിത്തുമ്പിലും പൂക്കുന്നേ
ആയിരം അത്തപ്പൂ പുഞ്ചിരിപ്പൂ..