കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2.46 കോ​ടി;പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ ഒ​ന്നാം​സ്ഥാ​ന​ത്ത്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​ക​മാ​നം ആ​ശ​ങ്ക വ​ര്‍​ധി​പ്പി​ച്ച്‌ കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ ഉ​യ​രു​ന്നു. ഇ​തു​വ​രെ 24,611,989 പേ​ര്‍​ക്കാ​ണ് ലോ​ക​ത്ത് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 8,35,309 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​മാ​യി. അ​തേ​സ​മ​യം, 1.7 കോ​ടി പേ​ര്‍ രോ​ഗ​മു​ക്ത​രാ​യ​താ​യി ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ലോ​ക​ത്ത് കോ​വി​ഡ് വ്യാ​പ​നം ഏ​റ്റ​വും രൂ​ക്ഷ​മാ​യ അ​മേ​രി​ക്ക​യി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 60,46,634 ആ​യി. ആ​കെ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ അ​മേ​രി​ക്ക​യി​ല്‍ 1,84,796 ആ​യി​ട്ടു​ണ്ട്. പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ബ്ര​സീ​ല്‍.

അ​തേ​സ​മ​യം, പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ ഒ​ന്നാം​സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്.