കേൾവിയുടെ ഓണോത്സവം ഒരുക്കി റേഡിയോ മലയാളം

ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ഭാഷാ റേഡിയോയായ റേഡിയോ മലയാളം പ്രതീക്ഷകളുടെ ഓണം എന്ന പേരിൽ ഈ ഓണക്കാലത്ത് ലോകമെങ്ങുമുള്ള മലയാളികൾക്കായി വ്യത്യസ്ത പരിപാടികൾ ഒരുക്കുന്നു. പ്രമുഖ എഴുത്തുകാരുടെ ഓണം ഓർമകൾ കോർത്തിണക്കി ഓർമ്മകളുടെ ഓണം, കവിയും ഗാനരചയിതാവുമായുള്ള ശ്രീകുമാരൻ തമ്പിയുമായും കവി വി മധുസൂദനൻ നായരുമായുള്ള പ്രത്യേക അഭിമുഖം, വറുതിയുടെ കടൽപ്പാട്ടുമായി കടൽപ്പാട്ടുകാർ ഒരുമിക്കുന്ന പയമേ പണമി, ഓണം കഥോത്സവം, ഓണം കവിയരങ്ങ് രണ്ട് ഭാഗങ്ങൾ, മലയാളം മിഷൻ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഓണം സർഗസൃഷ്ടികളുമായി കിളിവാതിൽ, കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള നാടകസംഘങ്ങൾ ഒരുമിക്കുന്ന റേഡിയോ നാടകോത്സവം, ലളിതഗാനങ്ങൾ, ചലച്ചിത്രഗാനങ്ങൾ, ഓഡിയോബുക്ക്സ് തുടങ്ങി നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

കേരള സർക്കാർ സാംസ്ക്കാരിക വകുപ്പ് സ്ഥാപനമായ മലയാളം മിഷൻ്റെ റേഡിയോ യാ യ റേഡിയോ മലയാളത്തിന് നിലവിൽ ഒരു ലക്ഷത്തിലധികം ശ്രോതാക്കളുണ്ട്. www.radiomalayalam.in എന്ന വെബ് വഴിയും മലയാളം മിഷൻ ആപ്പ് ഡൗൺലോഡ് ചെയ്തും malayalam mission radio malayalam എന്ന യുടൂബ് ചാനൽ വഴിയും റേഡിയോ മലയാളം കേൾക്കാം.