പുതുതായി രോഗം സ്ഥിരീകരിച്ചത് 76000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ മരിച്ചത് 1021 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 76472 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 3463973 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1021 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 62550 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 752424 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 2648999 പേരാണ് രോഗമുക്തി നേടിയത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം ഏഴര ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 14361 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 7,47,995 ആയി ഉയര്‍ന്നു.

കഴിഞ്ഞ ദിവസം 331 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 23,775 ആയി. മഹാരാഷ്ട്ര ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 5,43,170 പേരാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 72.62 ശതമാനമാണ് ഇപ്പോള്‍. 180718 രോഗികളാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 39,32,522 സാംപിളുകളാണ് ഇതുവരെ മഹാരാഷ്ട്രയില്‍ പരിശോധിച്ചത്.

അതേസമയം തമിഴ്നാട്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 4,09,238 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,996 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ കേരളത്തില്‍ നിന്ന് തിരിച്ചെത്തിയവരാണ്. പുതുതായി 102 മരണംകൂടി റിപ്പോര്‍ട്ട് ചെയ്തതോടെ തമിഴ്നാട്ടിലെ ആകെ മരണസംഖ്യ 7,050 ആയി ഉയര്‍ന്നു. നിലവില്‍ 52,506 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 3,49,682 പേരാണ് രോഗമുക്തി നേടിയത്.