ഓണത്തുമ്പികൾ (അനുഷ പണിക്കർ)

തുമ്പി തുമ്പി ഓണത്തുമ്പി
തുമ്പച്ചെടിയിലിരുന്നാട്ടെ
പൂവുകൾ തേടി പാറി നടക്കും ഓണത്തുമ്പി നിന്നാട്ടെ..

കാറ്റിൽപ്പാറി നടക്കാനും പച്ചിലച്ചാർത്തിലൊളിക്കാനും
ആഹാ ആരു നിനക്കേകീ വർണ്ണച്ചിറകുകളമ്പമ്പോ ! !

കാടും മേടും കണ്ടവളെ..
പുഞ്ചിരിയെന്തേ നിൻ ചുണ്ടിൽ?
ഓണം വന്നതറിഞ്ഞിട്ടല്ലേ? ഓണത്തുമ്പി ചൊല്ലുക നീ..