തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകത്തില്‍ കോണ്‍ഗ്രസ്സിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണപരാജയം മറച്ചു വയ്ക്കാന്‍ കോണ്‍ഗ്രസ്സിനെ പഴിചാരുകയാണ്. വ്യക്തിവൈരാഗ്യമാണ് ഇതിനു പിന്നിലെ കാരണമെന്നും അത് വിലപ്പോകില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.
ഇന്നലെ രാത്രിയാണ് വെഞ്ഞാറമ്മൂട്ടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ്, മിഥിലാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ആറുപേര്‍ പൊലീസ് കസ്റ്റഡിയില്‍ ഉണ്ട്. മുഖ്യപ്രതിയുടെ സുഹൃത്ത് ഷജിത്തും ബൈക്ക് ഉടമയുമടക്കം ആറ് പേരാണ് കസ്റ്റഡിയിലുള്ളത്. ഐഎന്‍ടിയുസി പ്രവര്‍ത്തകനാണ് കസ്റ്റഡിയിലായ ഷജിത്ത്. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കൊലപാതകത്തിന് ശേഷം കറുത്തകൊടിയുടെ ചിഹ്നം ഇട്ടത് ഷജിത്തായിരുന്നു. അക്രമിസംഘത്തിലുണ്ടായിരുന്നത് ആറ് പേരായിരുന്നുവെന്ന് വിവരം. ഇവരുടെ പിടികൂടാനുള്ള ഊര്‍ജിത ശ്രമം നടക്കുന്നുണ്ട്. ബൈക്കിലെത്തി കൊല നടത്തിയ ശേഷം ഇവര്‍ ബൈക്ക് ഉപേക്ഷിച്ച് കാറില്‍ രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. തിരുവനന്തപുരം റൂറല്‍ എസ്പി രാഷ്ട്രീയ കൊലപാതകമാണെന്ന് വ്യക്തമാക്കിയിരുന്നു.