ന്യൂഡല്‍ഹി : കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണിന് ഒരു രൂപ പിഴ വിധിച്ച് സുപ്രീം കോടതി. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും മൂന്ന് വര്‍ഷം അഭിഭാഷകവൃത്തിയില്‍ വിലക്കും ഏര്‍പ്പെടുത്തും. സെപ്തംബര്‍ 15 ന് മുമ്പ് പിഴയടക്കണം. വിരമിക്കാന്‍ രണ്ട് ദിവസം ശേഷിക്കെയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ വിധി.
അതേസമയം പ്രശാന്ത് ഭൂഷണിനെ ശിക്ഷിക്കരുതെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും മുതിര്‍ന്ന അഭിഭാഷകന് രാജീവ് ധവാനും കോടതിയോട് ആവശ്യപ്പെട്ടിരുന്നു.