ബെംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ ഹരിയാന സ്വദേശി ആദിത്യ അഗര്‍വാള്‍ അറസ്റ്റില്‍. നേരത്തെ അറസ്റ്റിലായ മയക്കുമരുന്ന് പാര്‍ട്ടി സംഘാടകന്‍ വിരേന്‍ ഖന്നയുടെ കൂട്ടാളിയാണ് ഇയാള്‍. ഇയാളുടെ വീട്ടിലും റെയ്ഡ് നടത്തി. എന്നാല്‍ അതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
മയക്കുമരുന്ന് കേസില്‍ നിലവില്‍ രണ്ട് നടികളടക്കം അറസ്റ്റിലാണ്. മയക്കുമരുന്ന് ഉപയോഗിച്ചതിന് രണ്ട് പ്രമുഖ നടിമാരെയും വിതരണം ചെയ്തതിന് വ്യവസായികളെയും പിടികൂടിയ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് പക്ഷേ ഒരിടത്തു നിന്നും മയക്കുമരുന്നുകളൊന്നും കണ്ടെത്താനായിരുന്നില്ല.വിദേശത്തു നിന്നും വലിയ അളവില്‍ മയക്കുമരുന്നെത്തിച്ച് വിതരണം ചെയ്ത ആഫ്രിക്കന്‍ സ്വദേശിയുടെയും വലിയ ഡ്രഗ് പാര്‍ട്ടികള്‍ സംഘടിപ്പിച്ച വിരേന്‍ ഖന്നയുടെയും വീടുകളിലും റെയ്ഡ് നടത്തിയിട്ടും ഒന്നും ലഭിച്ചിരുന്നില്ല. ഇവരുടെ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളിലെ മെസേജുകളില്‍ നിന്നും റെയ്ഡിനെക്കുറിച്ച് സൂചനയുണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.











































