ചെന്നൈ: ഇതിഹാസ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മകന്‍ എസ്പി ചരണ്‍, സഹോദരിയും ഗായികയുമായ എസ്പി ശൈലജ, സംവിധായകന്‍ ഭാരതി രാജ അടക്കമുളളവര്‍ മരണസമയത്ത് ആശുപത്രിയില്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ദിവസങ്ങളായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഉച്ചയ്ക്ക് 1.04 ന് ആയിരുന്നു മരണം സംഭവിച്ചത്. കൊവിഡ് മുക്തനായിരുന്നെങ്കിലും കഴിഞ്ഞ ദിവസം ആരോഗ്യനില വഷളാവുകയായിരുന്നു.
 
            


























 
				
















