രാജ്യത്ത് ഒരു ലക്ഷം കടന്ന് കോവിഡ് മരണം; 24 മണിക്കൂറിനിടെ 79,476 കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 1,065 പേരാണ്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,00, 842 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് പുതിയ 79,476 കേസുകളാണ്. 64,73,545 പേര്‍ക്ക് ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 9,44,996 പേരാണ് ചികിത്സയിലുളളത്. 54,27,707 പേര്‍ രോഗമുക്തി നേടി.