മന്ത്രി കെ ടി ജലീലിന് കൊവിഡ്

ന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രി ജലീല്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ കഴിയും. സ്റ്റാഫിലെ ഒരംഗത്തിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രിയുടെ ഓഫീസ് സ്റ്റാഫിനോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മന്ത്രിസഭയില്‍ കൊവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് ജലീല്‍.

അതേസമയം വൈദ്യതി മന്ത്രി എം എം മണിക്കും എം എം മണിയുടെ ഡ്രൈവര്‍ക്കും കെ ടി ജലീലിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിനും നേരത്തെ കൊവിഡ് പോസിറ്റീവായിരുന്നു. മറ്റ് രോഗങ്ങള്‍ ഉള്ളതിനാല്‍ മന്ത്രി എം എം മണിയെ തുടര്‍ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.