യുദ്ധത്തിന് ഇനി ഇന്ത്യക്ക് ആളില്ല വിമാനങ്ങൾ

ളില്ല യുദ്ധവിമാനങ്ങള്‍ നിർമ്മിക്കാനൊരുങ്ങി ഇന്ത്യ. പരമാവധി സൈനികരെ യുദ്ധമുഖത്തു നിന്നും മാറ്റിനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇത്തരം വിമാനങ്ങള്‍ നിര്‍മ്മിക്കാനൊരുുങ്ങുന്നത്. നിരവധി രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലുള്ള തന്ത്രപ്രധാന മിഷനുകളില്‍ ആളില്ല പോര്‍വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഡിആര്‍ഡിഒ (ഡിഫെന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍) നാഷണല്‍ എയറോനോട്ടിക്സ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് എന്നിവിടങ്ങളിലാണ് ഡ്രോണ്‍ നിര്‍മാണം തകൃതിയായി നടക്കുന്നത്.2020, 2025 വര്‍ഷങ്ങള്‍ മുന്നില്‍ കണ്ട് ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണ് ഡിആര്‍ഡിഒയുടെ പ്രവര്‍ത്തനം. തദ്ദേശീയമായി നിര്‍മിച്ച കാവേരി വിമാന എന്‍ജിനുകള്‍ പൈലറ്റില്ലാ വിമാനങ്ങളില്‍ ഘടിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.