കരിപ്പൂർ വിമാനാപകടത്തിന് നഷ്ടപരിഹാരമായി ഭീമമായ തുക നൽകാനൊരുങ്ങി വിമാന കമ്പനി. 661.32 കോടി രൂപയാണ് നഷ്ടപരിഹാരത്തുകയായി നൽകുക
ഇന്ത്യൻ ഇൻഷ്വറൻസ് കമ്പനികളും ആഗോള ഇൻഷ്വറൻസ് കമ്പനികളും ചേർന്നാണ് നഷ്ടപരിഹാര തുക കൈമാറുക. ഇന്ത്യൻ ഏവിയേഷൻ ചരിത്രത്തിൽ വിമാനാപകടത്തിന് നൽകുന്ന ഏറ്റവും ഉയർന്ന നഷ്ടപരിഹാര തുകയാണിത്.