ബിനീഷിന്റെ അറസ്റ്റ്; കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കട്ടെയെന്ന് എ.കെ ബാലന്‍

തിരുവനന്തപുരം: ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണം പാര്‍ട്ടി ഗൗരവമായാണ് കാണുന്നതെന്ന് മന്ത്രി എ.കെ.ബാലന്‍. ഇതിനാലാണ് നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഒരുവിധ ഇടപെടലും ഉണ്ടാകാത്തത്.

പാര്‍ട്ടി അന്വേഷിക്കുന്നതിലും നല്ലത് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതല്ലേ എന്നും മന്ത്രി ചോദിച്ചു. മൊഴികള്‍ ചോരുന്നത് സുപ്രീം കോടതി വിധിക്ക് എതിരാണെന്നും കുറ്റപത്രം വരുമ്പോള്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.