വിജയ് സേതുപതി വീണ്ടും മലയാളത്തിൽ

മിഴ് നടൻ വിജയ് സേതുപതി വീണ്ടും മലയാളത്തിൽ എത്തുന്നു. ഇന്ദ്രജിത്ത് പ്രധാന വേഷത്തിലെത്തുന്ന 19(1)(എ) എന്ന സിനിമയിലൂടെയാണ് വിജയ് സേതുപതി രണ്ടാമതും മലയാളത്തിൽ എത്തുക.

ആന്‍റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ ഇന്ദു വി എസ് ആണ്. വിജയ് സേതുപതിക്കൊപ്പം നിത്യ മേനന്‍, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയറാം നായകനായ മാർക്കോണി മത്തായി എന്ന സിനിമയിലൂടെയാണ് വിജയ് സേതുപതി തന്റെ മലയാളം അരങ്ങേറ്റം നടത്തിയത്.