പട്ന; മോദിയെയോ, മോദിയെ പിന്തുണക്കുന്ന മാധ്യമങ്ങളെയോ ഭയക്കുന്നില്ലെന്ന് കോൺഗ്രസ്സ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. സത്യം സത്യവും നീതി നീതിയുമാണ്. മോദി എന്ന വ്യക്തിക്കെതിരായ ആശയപരമായ യുദ്ധമാണ് താൻ നടത്തുന്നതെന്നും ,അദ്ദേഹത്തിന്റെ ചിന്താഗതിക്കെതിരെയാണ് പോരാട്ടമെന്നും രാഹുൽ പറഞ്ഞു.
അവരുടെ ആശയങ്ങളെ നാം പരാജയപ്പെടുത്തുമെന്നും ബിഹാറിൽ തിരഞ്ഞെടുപ്പ് റാലിലെ അഭിസംബോധന ചെയ്യവെ രാഹുൽ പറഞ്ഞു. ഇത്തവണ ബീഹാറിൽ മഹാസഖ്യം വിജയിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
 
            


























 
				
















