കാരായി രാജനെ ഒഴിവാക്കി

ണ്ണൂർ: കാരായി രാജനെ ഒഴിവാക്കി കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ പാട്യം ഡിവിഷനിൽ നിന്ന് മത്സരിച്ച കാരായി രാജൻ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. ഫസൽ വധക്കേസിലെ പ്രതിയാണ് ഇദ്ദേഹം.

ജില്ലാ പഞ്ചായത്തിലേക്കുള്ള 21 സീറ്റിൽ 15 ഇടത്തും സിപിഎം മത്സരിക്കും. അവശേഷിക്കുന്ന ഒൻപത് ഡിവിഷനുകൾ ഘടകകക്ഷികൾക്ക് വീതിച്ച് നൽകി. കഴിഞ്ഞ തവണ കാരായി രാജനെ ജില്ല പഞ്ചായത്തിന്റെ പ്രസിഡന്റ് ആക്കിയിരുന്നു എങ്കിലും, ഇദ്ദേഹത്തിന് ജില്ലയിൽ പ്രവേശിക്കാനുള്ള വിലക്ക് ഉള്ളത് കൊണ്ട് പ്രഡിഡന്റ് സ്ഥാനം രാജി വച്ചിരുന്നു.