സാമ്പത്തിക തട്ടിപ്പ് കേസ്; സിപിഎം ചെളിവാരി എറിയാന്‍ ശ്രമിച്ചെന്ന് കുമ്മനം

കൊല്ലം: സാമ്പത്തിക തട്ടിപ്പ് കേസില്‍ കുടുക്കിയ സംഭവത്തില്‍ പാര്‍ട്ടിയിലെ ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. സിപിഎം ആണ് തന്നെ അപമാനിക്കാനും ചെളി വാരി എറിയാനും ശ്രമിച്ചത്. മാഫിയ രാഷ്ട്രീയ കൂട്ട് കെട്ട് ആണ് ഇതിന് പിന്നിലെന്നും കുമ്മനം പറഞ്ഞു.

ഭാരവാഹിത്വം സംബന്ധിച്ച ശോഭാ സുരേന്ദ്രന്റെ നിലപാട് സംബന്ധിച്ച് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ആരും ശ്രമിക്കരുതെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

ബിനീഷ് കോടിയേരിക്കും എം ശിവശങ്കറിനും എതിരായ അന്വേഷണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് രാഷ്ട്രീയം ഇല്ല. ഇപ്പോള്‍ നടക്കുന്നത് സത്യസന്ധമായ അന്വേഷണമാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.