ഡിസംബറോടു കൂടി ഇന്ത്യയിൽ ഓക്‌സ്ഫഡ് വാക്‌സിന്‍ ലഭ്യമാക്കാൻ ഒരുങ്ങി സിറം ‍

ൽഹി :ഡിസംബറോടുകൂടി ഇന്ത്യക്ക് 100 ദശലക്ഷം ഡോസ് ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന്‍ ലഭിക്കുമെന്ന് സിറം ഡയറക്ടര്‍ അദര്‍ പൂനവാല. അസ്ട്ര സെനേക കൊവിഡ് 19 വാക്‌സിന്‍ നിര്‍മ്മാണം വലിയ രീതിയില്‍ ആരംഭിച്ചെന്നും ഡിസംബറില്‍ ഇന്ത്യയില്‍ വിതരണത്തിന് തയാറാകുമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസമായി അസ്ട്ര സെനക വാക്‌സിന്‍ 40 ദശലക്ഷം ഡോസ് വികസിപ്പിച്ചെന്നും നൊവാവാക്‌സ് നിര്‍മാണമാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ സിറമാണ് വാക്സിന്റെ നിര്‍മാണ പങ്കാളികള്‍. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് അടിയന്തരമായി അനുമതി ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യന്‍ രാജ്യങ്ങളില്‍ 50:50 എന്നതരത്തിലായിരിക്കും വിതരണം എന്നും അദര്‍ പൂനവാല പറഞ്ഞു.